ഇന്നത്തെ ചിന്ത : ബേൽ വണങ്ങുന്നു നെബോ കുനിയുന്നു യഹോവ ചുമക്കുന്നു | ജെ. പി വെണ്ണിക്കുളം

യെശയ്യാ 46:4 നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നേ; നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കയും ഞാൻ ചുമന്നു വിടുവിക്കയും ചെയ്യും.

ബാബിലോണിലെ ദേവന്മാരാണ് ബേലും നെബോയും. യുദ്ധത്തിൽ തോറ്റോടുന്ന ബാബിലോണ്യർ ഈ വിഗ്രഹങ്ങളെ തങ്ങളുടെ മൃഗങ്ങളുടെ പുറത്തു കയറ്റി അതുമായി ഓടുന്നു. ആ വിഗ്രഹങ്ങളുടെ ഭാരം നിമിത്തമാണ് മൃഗങ്ങൾ കുനിഞ്ഞത്. എന്നാൽ യിസ്രായേലിന്റെ ദൈവം അങ്ങനെയല്ല. പ്രിയരെ, നമ്മുടെ ദൈവമോ നമ്മെ ചുമക്കുന്നവനും കരുതുന്നവനുമാണ്. അവൻ ചുമക്കാമെന്നു പറഞ്ഞെങ്കിൽ ചുമന്നിരിക്കും. സംശയിക്കാതെ വിശ്വസിക്കുക.

ധ്യാനം: യെശയ്യാവ് 46
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.