അയവില്ലാത്ത പ്രതിരോധ പ്രവർത്തനവുമായി അഞ്ചം ദിനം ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ്

 

post watermark60x60

കോട്ടയം: ഒരിക്കലും അയയാത്ത പ്രതിരോധം തീർത്തു അഞ്ചം ദിവസവും ഉത്സാഹത്തോടെ കോട്ടയം യൂണിറ്റ് നിരത്തിൽ ഉണ്ടായിരുന്നു. അതിരുമ്പുഴ, മെഡിക്കൽ കോളേജ്, ഗാന്ധി നഗർ, ഏറ്റുമാനൂർ, കാരിതാസ് ഭാഗത്തു ഉള്ള പോലിസ്, വ്യാപാരികൾ, വഴിയോര യാത്രക്കാർ, യാചകർ, ആരോഗ്യപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ എല്ലാ കോണുകളിലും ഉള്ളവർക്ക് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. വെള്ളം, സ്നാക്സ്, കൈ ഉറകൾ, മാസ്ക് എന്നിവയും വിതരണം ചെയ്തു. ഇന്നത്തെ ഏറ്റവും വലിയ സന്തോഷം ഏറ്റുമാനൂർ പോലിസ് ക്ലബിലും, വാട്സ് ആപ്പ് ഗ്രുപ്പിലും നമ്മുടെ വർത്താ വന്നു എന്നുള്ളതാണ്. ബഹുമാനവും അംഗീകാരവും എഴുതുപുരയുടെ ഈ സേവനത്തിനു ലഭിക്കുന്നത്. കോട്ടയം ജില്ലാ പ്രസിഡന്റ്‌ പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാട്, സെക്രട്ടറി അജി ജെയ്സൺ, വോളന്റിയർമാരായ ബ്രദർ ബിബിൻ, ഫെബിൻ എന്നിവർ ഇന്നത്തെ പ്രവർത്തനത്തിനു നേതൃത്വം നൽകി.

റിപ്പോർട്ട്: രാജീവ്‌ ജോൺ പൂഴനാട്

-ADVERTISEMENT-

You might also like