നേഴ്സസ് ഡേ സ്പെഷ്യൽ : നേഴ്സസ്- അതിജീവിക്കാൻ വഴി തെളിയിക്കുന്നവർ | ബിൻസൺ കെ. ബാബു

ഇന്ന് അന്താരാഷ്ട്ര നേഴ്സസ് ദിനം. ലോകത്തിലെ ഏറ്റവും പ്രശസ്ത നേഴ്സായിരുന്ന ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് ഈ ദിവസം. ആ ധീരയായ വനിത ഒരു സാമൂഹിക പ്രവർത്തകയും, കൂടാതെ ആധുനിക നേഴ്സിങ്ങിന്റെ പ്രധാന പങ്കുവഹിച്ച വ്യക്തികൂടിയാണ് ഇവർ. ആ ശ്രേഷ്ഠമായ കാര്യങ്ങൾ മുൻ നിർത്തിയാണ് ഈ ദിവസം ലോക നേഴ്സസ് ദിനമായി ആചരിക്കുന്നത്. “ഭാവി ആരോഗ്യസംരക്ഷണത്തിനായുള്ള ഒരു ദർശനം” എന്നതാണ് ഈ വർഷത്തെ തീം.

post watermark60x60

ഇന്നത്തെ ഈ പ്രത്യേക ദിവസം നമ്മുടെ നഴ്സ്മാർക്ക് വേണ്ടി ഉള്ളതാണ്. കൊറോണ എന്ന മഹാമാരി അതി തീവ്രമായി ആഞ്ഞടിച്ചുകൊണ്ടിരിക്കുമ്പോൾ അതിനെ ഭയന്ന് മാറിനിൽക്കാതെ ധൈര്യത്തോടെ രോഗികളെ ശുശ്രൂഷിക്കുന്നത് വളരെ പ്രശംസനീയമായ കാര്യം തന്നെയാണ്. അത് വാക്കുകളിൽ ഒതുങ്ങുന്നതല്ല. 2020 ഡിസംബർ 31 ലെ കണക്കനുസരിച്ച് 34 രാജ്യങ്ങളിലെ 1.6 ദശലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് -19 ബാധിച്ചിരിക്കുന്നുവെന്നായിരുന്നു.ഇന്ന് അതിന്റെ കണക്കുകൾ എന്ത് മാത്രം. അവരുടെ കുടുംബം ഓർക്കാതെ അവർ സേവനം ചെയ്യുകയാണ്. സോഷ്യൽ മീഡിയയിൽ കൂടി അനേക ആരോഗ്യ പ്രവർത്തകർ തങ്ങളുടെ ഡ്യൂട്ടി സമയത്തിൽ അൽപ്പം ഒഴിവ് കിട്ടിയാൽ തളർന്നു ക്ഷീണം മാറ്റുന്ന ചിത്രങ്ങൾ കണ്ടിട്ടുണ്ട്.അത് കൂടാതെ നേരിട്ടും കാണാൻ സാധിച്ചിട്ടുണ്ട്. വളരെ വേദന ഉളവാക്കിയിട്ടുണ്ട്. എന്നിട്ട് അവർ ഓടുകയാണ് അനേകരുടെ ജീവൻ രക്ഷിക്കാൻ.

പലവിധങ്ങളായ മാനസിക പിറുമുറുക്കങ്ങൾ തങ്ങളുടെ ജീവിതത്തിൽ വന്നിട്ടും അതിൽ തളർന്നുപോകാതെ ജോലി ചെയുന്ന നേഴ്സുമാർ അനേകർ ഉണ്ട്. തങ്ങളുടെ മുൻപിൽ വരുന്ന രോഗികൾ പല തരത്തിലുള്ളവർ ആയിരിക്കാം, എന്നാൽ ആ രോഗികൾക്ക് വേണ്ടുന്ന പോലെ ചികിത്സ നൽകുന്നവരെ നാം ഒരിക്കലും മറക്കരുത്. നമ്മൾ ഏതെങ്കിലും രോഗങ്ങൾ ആയിട്ടായിരിക്കാം ആശുപത്രിയിൽ വരുന്നത്. അതിന് വേണ്ടുന്ന ചികിത്സ ചെയ്തിട്ട് നാം പോകും. എന്നാൽ നമ്മെ പരിചരിച്ചിട്ട് അവർ അടുത്ത ആളിനെ ശുശ്രൂഷിക്കാൻ ഓടുകയാണ്. ഇവിടെയാണ് അവരുടെ മഹത്വം അറിയേണ്ടുന്നത്.

Download Our Android App | iOS App

ഈ കോവിഡ് എന്ന മഹാമാരിയുടെ ഇടയിൽ ആരോഗ്യപ്രവർത്തകരുടെ സേവനം ഒട്ടും ചെറുതല്ല. ഭയം ഉണ്ടെങ്കിലും അതിലല്ല ശ്രദ്ധ കൊടുക്കുന്നത്, അവരെ ഏല്പിച്ച ഭൗത്യം പൂർത്തീകരിക്കുക എന്ന് തന്നെയാണ്. ഈ ദിനത്തിൽ നമ്മുടെ ആരോഗ്യപ്രവർത്തകരെ നമുക്ക് ഓർക്കാം. അവരുടെ സേവനങ്ങൾക്ക് ആവശ്യമായ പിന്തുണകൾ നൽകുക. പ്രോത്സാഹന വാക്കുകൾ നൽകുക. അവർക്കും കുടുംബങ്ങൾ ഉണ്ട്. അവർക്കും ജീവിതപ്രാരാബ്ദങ്ങൾ ഉണ്ട്, അതെല്ലാം മുന്നോട്ട് കൊണ്ടുപോകാൻ എല്ലാവരെയും പോലെ അവരും നമ്മളെ രക്ഷിക്കാൻ ഓടുകയാണ്. നാം മറക്കരുത് ലോകത്തുള്ള നഴ്സ്മാരായ നമ്മുടെ സഹോദരി സഹോദരന്മാരെ… അവസാനായി എല്ലാ നഴ്‌സുമാർക്കും, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഞങ്ങളുടെ ബിഗ് സല്യൂട്ട്.

-ADVERTISEMENT-

You might also like