ലേഖനം: ഈ ഏകാന്തത പുതിയ ദർശനത്തിൻ്റെ തുടക്കമാട്ടെ… | പാസ്റ്റര്‍ ബി. മോനച്ചൻ, കായംകുളം

” ഞാൻ മരുഭൂമിയിലെ വേഴാമ്പൽപോലെ ആകുന്നു; ശൂന്യസ്ഥലത്തെ മൂങ്ങാപോലെ തന്നേ. ഞാൻ ഉറക്കിളെച്ചിരിക്കുന്നു; വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽപോലെ ആകുന്നു.” (സങ്കീ102:6 -8)


ർത്താവിൽ പ്രിയരേ ഈ ജീവിത യാത്രയിൽ ഉണ്ടാ കുന്ന ഏകാന്തതകളും ഒറ്റപ്പെടുത്തലുകളും നമ്മെ തകർത്തുകളയാൻ വേണ്ടി യുള്ളവയല്ല പുതിയ ദർശനം നൽകി നമ്മെ വഴി നടത്താൻ വേണ്ടിയുള്ളവയാണ്. ജീവിതത്തിൻറെ ഏകാന്തതയിൽ യാക്കോബ് ദർശനം കാണുന്നു… മോശ ദൈവമുഖം ദർശിക്കുന്നു… ഇസ്രായേൽ മക്കളെ മിസ്രയീമിൽനിന്നു ഇറക്കി കൊണ്ടുവരുവാനുള്ള നിയോഗം പ്രാപിക്കുന്നു ….
ജോസഫ് തൻറെ ഏകാന്തത സിംഹാസനത്തിലേക്ക് ഉയർത്തപ്പെടുന്നുതിനുള്ള വഴിയാക്കി മാറ്റുന്നു.

യോഹന്നാൻ അപ്പോസ്തോലൻ തൻ്റെ ഏകാന്തതയിൽ മേലാൽ സംഭവിക്കുവാനുള്ളതിനെ കുറിച്ച് വെളിപ്പാട് കാണുന്നു..

അതേ സ്നേഹിതരേ നിങ്ങളുടെ ജീവിതത്തിലെ ഇപ്പോഴത്തെ ഏകാന്തതയും ഒറ്റപ്പെടുത്തലുകളും ചില നിയോഗങ്ങൾക്കയുള്ള മുന്നൊരുക്കമാണ്..എന്ന്
വിശ്വസിക്കുക.
ജീവിതത്തിൽ ഒത്തിരി ഏകാന്തതകൾ അനുഭവിച്ച വ്യക്തി ആയിരുന്നു ദാവീദ് അവൻറെ ഏകാന്തത വർണിക്കുന്ന ചില കീർത്തനങ്ങൾ നോക്കുക

” ഞാൻ മരുഭൂമിയിലെ വേഴാമ്പൽപോലെ ആകുന്നു; ശൂന്യസ്ഥലത്തെ മൂങ്ങാപോലെ തന്നേ. ഞാൻ ഉറക്കിളെച്ചിരിക്കുന്നു; വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽപോലെ ആകുന്നു.” (സങ്കീ102:6 -8)

ചെറുപ്രായത്തിൽതന്നെ വീടുവിട്ട് ഇറങ്ങേണ്ടി വന്ന ദാവീദ് കാട്ടിൽ ആടുകളുമായി അലയേണ്ടി വന്നു മിണ്ടാപ്രാണിയായ ആടിനോട് എന്തു പറയാനാണ്.
അതുകൊണ്ടു് ദാവീദ് തൻറെ ഏകാന്തതകളിൽ ദൈവത്തോടെ സംസാരിച്ചു. കൊണ്ടിരുന്നു. പിന്നീട് ദൈവം അവനോട് സംസാരിക്കാൻ തുടങ്ങി.
അവയെല്ലാം കീർത്തനങ്ങൾ ആയി നമുക്ക് ലഭിച്ചു. നൂറ്റാണ്ടുകളായി ജനലക്ഷങ്ങള്ളോടും, നമ്മോടും ആ കീർത്തനങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്നു. അനേകായിരങ്ങളുടെ ഏകാന്തതകൾ മാറ്റുവാൻ അവ ഉപകരിക്കപ്പെടുന്നു.

അതേ ദുഃഖിതെനെ കൊണ്ട് ആശ്വാസത്തിൻറ പാട്ടും, ഇല്ലായ്മകാരനെ കൊണ്ട് സമൃദ്ധിയുടെ പാട്ടും, ധൈര്യ ഹിനനേ കൊണ്ട് ധൈര്യത്തിൻറ പാട്ടും ഏകാന്തത അനുഭവിക്കുന്ന കൊണ്ട് ഏകാന്തത മാറ്റുന്ന പാട്ടും എഴുതിക്കൻ നമ്മുടെ ദൈവം ശക്തൻ തന്നെ.
അതെ ജീവിതത്തിലെ “പതത്മോസുകൽ” ദൈവ ദർശനത്തിൻറ / വെളിപ്പാട്കളുടെ ഇടം ആയി കാണുക. 

ഏകദേശം 75 ഓളം സങ്കീർത്തനങ്ങൾ ദാവീദിൻറതായി രേഖപ്പെടുത്തിയിരിക്കുന്നു അതിൽ കൂടുതലും ദാവീദ് എഴുതിയിട്ടുണ്ടയിരിക്കാം.
പ്രബോധനങ്ങൾ, പ്രവചനങ്ങൾ, ആലോചനകൾ മുന്നറിയിപ്പുകൾ സ്വർഗ്ഗിയദൂതുകൾ ഇവ എല്ലാം ഈ സങ്കീർത്തനങ്ങളിലുടെ നമുക്ക് ലഭിച്ചു. അതുമാത്രമല്ല ഇസ്രായേലിൽ ഒരു രാജാവിനെ ആവശ്യമായി വന്നപ്പോൾ ദൈവം അവനെ കുറിച്ച് ശമുവേലിനോട് സംസാരിച്ചു. നീ നിൻറെ പ്രതിസന്ധികളിൽ ദൈവത്തോട് സംസാരിക്കുന്നവൻ എങ്കിൽ ദൈവം നിന്നെ കുറിച്ചും മറ്റു ചിലരോടെ സംസാരിക്കും…

സഹായിക്കുവാൻ നിയമിക്കുവാൻ അഭിഷേകം ചെയ്യുവാൻ ഇതാ, പറ്റിയ ആൾ എന്ന് ദൈവം തന്നെ നിന്നെ കുറിച്ച് ചിലരോട് പറയും ദൈവത്താൽ റെക്കമൻറ് ചെയ്യപ്പെടുന്നവൻ ആകുക.. ആമേൻ.
കർത്താവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.