ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പ്രാർത്ഥനാ ദിനം നാളെ

തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ എല്ലായിടത്തുമുള്ള ദൈവദാസന്മാരും ദൈവമക്കളും നാളെ മെയ്‌ 11ന് പകൽ 10 മണി മുതൽ 1 മണി വരെ പ്രാർത്ഥനാദിനമായി ആചരിക്കുന്നു. കോവിഡ് എന്ന മഹാമാരി ലോകത്തെങ്ങും ആഞ്ഞടിച്ചുകൊണ്ടിരിക്കുമ്പോൾ എല്ലാവരെയും ദൈവം സംരക്ഷിക്കേണ്ടതിനു വേണ്ടിയും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സഭാ നേതൃത്വത്തിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു.

post watermark60x60

ശാരോൻ ചർച്ചിന്റെ എല്ലാ പ്രാദേശിക സഭകളിലുമുള്ള ഫെയ്ത് ഹോമുകളിലും എല്ലാ ഭവനങ്ങളിലും അതാത് കുടുംബനാഥൻമാരുടെ നേതൃത്വത്തിൽ പ്രത്യേകം പ്രാർത്ഥന നടത്തണമെന്ന് കൗൺസിലിനു വേണ്ടി പാസ്റ്റർ എബ്രഹാം ജോസഫ്(ദേശീയ പ്രസിഡന്റ്), പാസ്റ്റർ ജോൺ വർഗീസ്(ജനറൽ സെക്രട്ടറി, മാനേജമെന്റ് കൗൺസിൽ), പാസ്റ്റർ ജോൺസൻ കെ. സാമുവേൽ(ജനറൽ സെക്രട്ടറി, മിനിസ്റ്റേഴ്‌സ് കൗൺസിൽ) എന്നിവർ അറിയിച്ചു.

-ADVERTISEMENT-

You might also like