കർമനിരതമായ രണ്ടാം ദിവസവും ക്രൈസ്‌തവ എഴുത്തുപുര കോട്ടയം യൂണിറ്റ്

റിപ്പോർട്ട്: രാജീവ്‌ ജോൺ പൂഴനാട്

കോട്ടയം: ക്രൈസ്‌തവ എഴുത്തുപുര കേരള ചാപ്റ്ററിലെ കോട്ടയം യൂണിറ്റ് ഇന്നും കർമനിരതമായി സാമൂഹ്യ പ്രവർത്തനം തുടരുന്നു. ഇന്ന് ചങ്ങനാശ്ശേരി, കുറിച്ചി, ചിങ്ങവനം ഭാഗങ്ങളിൽ ആണ് പ്രവർത്തനം നടത്തിയത്. രാഷ്ട്രീയ പ്രവർത്തകർ, പോലിസ് അധികാരികൾ, വ്യാപാരികൾ,തുടങ്ങി സമൂഹത്തിലെ നാനാ തുറകളിൽ ഉള്ളവർക്ക് വെള്ളം, സ്നാക്സ്, ഹോമിയോ പ്രതിരോധ മരുന്ന്, കൈ ഉറകൾ, മാസ്ക് എന്നിവ വിതരണം ചെയ്തു. കോട്ടയം യൂണിറ്റ് സെക്രട്ടറി അജി ജെയ്സൺ, ജോയിന്റ സെക്രട്ടറി പാസ്റ്റർ ബിജേഷ്, ബ്രദർ വിജിൻ എന്നിവർ നേതൃത്വം നൽകി. നാളെ കോട്ടയതും പരിസര പ്രദേശയങ്ങളിലും വിതരണം നടത്തും.

-ADVERTISEMENT-

You might also like