ലേഖനം: മരണത്തേയും ന്യായവിധിയേയും ഭയപ്പെടാത്തവർ | അലക്സ് പൊൻവേലിൽ


നൂ
റ്റാണ്ടുകളിൽ സംഭവിക്കുന്ന ചരിത്രപ്രാധാന്യമുള്ള സംഭവങ്ങൾക്ക് നാം ഈ കാലഘട്ടങ്ങളിൽ സാക്ഷ്യം വഹിക്കുകയാണ്, ഏറെ ഭീതിജനകം എന്ന് മനുഷ്യകുലം നിസ്സംശയം പറയുന്ന കൊറോണ കാലഘട്ടം. രാജ്യങ്ങൾ നിശ്ചലം ആകുന്ന, നിസ്സഹായതയോടെ വിറങ്ങലിച്ചു നിൽക്കുന്ന ,എല്ലാ മേഖലയിലും സ്തംഭനം സംഭവിച്ചുകൊണ്ടിരിക്കുന്ന, കാഴ്ച നാം കണ്ടുകൊണ്ടിരിക്കുന്നു. 2019 ന്റെ ഒടുവിൽ ചൈനയിലെ വുഹാനിൽ ആരംഭിച്ച് മുഴുരാജ്യങ്ങളിലേക്കും പറന്നെത്തിയ കൊറോണ എന്ന നഗ്ന നേത്രങ്ങൾക്ക് അദൃശ്യമായ ഒരു കൊച്ചു വൈറസ്, അത് മനുഷ്യ ശരീരത്തിൽ പ്രവേശിച്ച് ചിലരിൽ മരണം വിതയ്ക്കുന്നു, മറ്റു ചിലർ മരണത്തെ അതിജീവിക്കുന്നു.
ഈ വൈറസിനെ പ്രതിരോധിക്കാൻ പല കരുതൽ നടപടികൾ നാം സ്വീകരിക്കുന്നു, (അത് അനിവാര്യം ആണ് ) എന്നിട്ടും മരണം ജൈത്രയാത്ര തുടരുന്നു.

മരണം എന്ന യാഥാർത്ഥ്യം അതിന്റെ രംഗപ്രവേശം.

ഇത്രയൊക്കെ കരുതൽ നടപടികൾ നാം സ്വീകരിച്ചിട്ടും, മരണം ചിലരെ കവർന്നെടുക്കുന്നു.
ചിലർ ആശങ്കയോടെ, മരണഭീതിയിൽ ജീവിതം തള്ളിനീക്കുന്നു. ഇവിടെ ഉയരുന്ന ചോദ്യം ഇതാണ് മരണം എന്ന യാഥാർത്ഥ്യം നിലനിൽക്കേ ക്രിസ്തുവിനായി ജീവിക്കുന്നവരുടെ നിലപാട് എന്തായിരിക്കണം.
വിശുദ്ധ തിരുവെഴുത്തുകൾ (ബൈബിൾ വചനങ്ങൾ ) നമ്മെ ഓർമ്മിപ്പിക്കുന്നു,
മരണം എന്ന വാക്ക് ദൈവീക കൽപ്പനകളുടെ അനുബന്ധ മായാണ് ബൈബിളിലെ ആദ്യ പുസ്തകമായ ഉൽപ്പത്തി യിൽ പറഞ്ഞു തുടങ്ങുന്നത്, തോട്ടത്തിലെ സകല വൃക്ഷങ്ങളുടേയും ഫലം നിനക്ക് ഇഷ്ടം പോലെ തിന്നാം എന്നാൽ നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷ ഫലം തിന്നരുത് തിന്നുന്ന നാളിൽ നീ മരിക്കും (ഉൽപ്പത്തി 2: 16 ) തിന്മയുടെ സ്വാധീനം ഇല്ലാതെ നന്മയുടെ ലോകത്ത് ദൈവത്തോടൊപ്പം വാഴുവാനും വർദ്ധിക്കുവാനും ആക്കിയിരുന്ന മനുഷ്യൻ, ദൈവവാക്കുകൾ നിഷേധിച്ച് മരണം എന്ന അനുസരണക്കേടിന്റെ ഫലം അനുഭവിച്ചുകൊണ്ടേയിരിക്കുന്നു.പാപത്തിന്റ, ദൈവീകലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കുന്നതിനൊക്കെ ഈ ശാരീരികവും ആത്മീകവും ആയ മരണം എന്ന ശിക്ഷ ഉറപ്പാണ്.

ക്രിസ്തുയേശുവിങ്കലെ വിശ്വാസം നിമിത്തം മരണത്തിൽ നിന്നും നിത്യ ജീവനിലേക്ക്

എന്നാൽ ഒരു വ്യക്തി ക്രിസ്തു യേശുവിൽ വിശ്വസിക്കുമ്പോൾ ഈ അവസ്ഥക്ക് പാടെ മാറ്റം സംഭവിക്കുന്നു അതെങ്ങനെ എന്ന് നോക്കാം.
ജീവപര്യന്തം മരണം ഭീതിയിൽ അടിമകളായിരുന്നവരെയൊക്കെയും വിടുവിച്ചു,എബ്രായർ 2:15, completely set free all those who through the (haunting) fear of death. ഹോണ്ടിങ്ങ് എന്ന ആംഗലേയ പദത്തിന് മനസ്സിൽ മായാതെ മുദ്ര പതിപ്പിക്കുന്ന എന്ന ഒരർത്ഥം കൂടി ചേർത്തിരിക്കുന്നു. എബ്രായ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന ഈ അടിമത്ത ചങ്ങലകളെ പൊട്ടിച്ച് സ്വാതന്ത്ര്യത്തിന്റെ അനന്ത വിഹായസ്സിലേക്ക് നമ്മേ കൈപിടിച്ച് നടത്താനായിട്ടായിരുന്നു സാക്ഷാൽ ദൈവപുത്രനായവൻ നമ്മേ പോലെ മാനവൻ ആയത്, മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ട് അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി . നിരന്തരം നമ്മുടെ മനസ്സിനെ വേട്ടയാടിയിരുന്ന മരണഭീതിയിൽ നിന്നും എന്നേക്കും സ്വാതന്ത്ര്യം നൽകി തരേണ്ടതിന്. നമ്മിൽ നിന്നും മരണ ഭയം നീക്കി എങ്കിലും മരണം എന്ന യാഥാർത്ഥ്യം ശേഷിക്കുന്നു. ഇത് മർത്യമായ ജഡ ശരീരം ഉപേക്ഷിച്ച് അമർത്യമായ ശരീരം ധരിക്കുവാനുള്ള ഒരു കൈമാറ്റ പ്രക്രിയ ആണ് എന്ന് നാം തിരിച്ചറിയണം.
ഈ യാഥാർത്ഥ്യം സ്വന്തം സഹോദരന്റെ ജീവിതത്തിൽ സംഭവിച്ചപ്പോൾ സഹോദരി മാർത്തക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല, യേശു വരുന്നു എന്ന് കേട്ട് എതിരേൽക്കാൻ ഓടി അടുത്തു ചെന്ന് തന്റെ ആകുലതകൾ എല്ലാം അവന്റെ മുമ്പിൽ നിരത്തുന്നു, യേശു അവൾക്ക് കൊടുക്കുന്ന മറുപടി വളരെ പ്രസക്തമാണ്, എന്നിൽ വിശ്വാസിക്കുന്നവൻ മരിച്ചാലും ജീവിക്കും.ജീവിച്ചിരുന്ന് എന്നിൽ വിശ്വാസിക്കുന്നവൻ ഒരുനാളും മരിക്കയില്ല. യോഹന്നാൻ 11: 25,26. ഇവിടെ ലാസർ മരിച്ച വനായിരുന്നു ദൈവവും,ദൈവപുത്രനും മഹത്വപെടേണ്ടതിനും, ശിഷ്യന്മാരുടെ വിശ്വാസത്തിനുമായി ക്രിസ്തുയേശു ലാസറിനെ ഉയർപ്പിച്ചു കുറേക്കാലം കൂടി ജീവിച്ചു എന്നാൽ പിന്നീട് ഈ മർത്യമായ ശരീരം ഉപേക്ഷിച്ച് അമർത്യ ശരീരം അദ്ദേഹം ധരിച്ചു. മരണം എങ്ങനെയും ആകാം, അത് മാർത്യമായ ജഡം ശരീരം ഉപേക്ഷിച്ച് അമർത്യമായ ശരീരം ധരിപ്പാനൊരു തയ്യാറെടുപ്പ് മാത്രമാണ്.

ഒരിക്കലായുള്ള മരണവും പിന്നീടുള്ള ന്യായവിധിയും ദൈവം നീയമിച്ചിരിക്കയാൽ.

ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്ക് നീയമിച്ചിരിക്കയാൽ. (എബ്രായ 9:27) ഒരിക്കൽ മരണം സുനിശ്ചിതം ആണ് അത് എപ്പോഴെന്ന് പറയുവാൻ ആർക്കും കഴിയില്ല എന്നാൽ അതിനുശേഷം ന്യായവിധി എന്നതാണ് നമ്മേ അലോസരപ്പെടുത്തേണ്ടത്, അത് നമ്മുടെ പ്രവൃത്തികൾ അനുസരിച്ചായിരിക്കും.ശരീരത്തിൽ ജീവിച്ചിരിക്കുന്ന കാലഘട്ടം ആണ് ആ ന്യായവിധി വിലയിരുത്തുന്നത്, ഇച്ഛിക്കാത്ത തിന്മകളുടെ ഉറവിടമായ ഈ ശരീരത്തിൽ എനിക്ക് നന്മ നിമിത്തം ഒരു നല്ല ന്യായവിധി പ്രതീക്ഷിക്കാനെ കഴിയില്ല, ആകെ എനിക്ക് ചെയ്യുവാൻ കഴിയുന്ന ഏക കാര്യം ക്രിസ്തുവിനെ കർത്താവായി അംഗീകരിക്കുക, അനുസരിക്കുക, ജീവിതത്തിൽ വന്ന പാപങ്ങൾ ഏറ്റു പറഞ്ഞ്, എന്റെ പാപം നിമിത്തം ക്രൂശിതനാകുവാൻ ശിക്ഷിക്കപ്പെട്ട ക്രിസ്തുനീതി എന്റെ മേൽ ചുമത്തപെടുമ്പോൾ ആണ് ഞാൻ മോചിതനാകുന്നത്.അതെ ഒരുവൻ ക്രിസ്തുവിലാകുമ്പോൾ അവൻ പുതിയ സൃഷ്ടി ആകുന്നു, അതുകൊണ്ട് ക്രിസ്തു യേശു വിൽ ആയ ഏക കാരണത്താൽ എന്റെ മേലുള്ള എല്ലാ ശിക്ഷാവിധിയും ഒഴിഞ്ഞു പോയി (2 കോരി 5: 17, റോമൻ 8:1.) അവർ പൗലോസിനെ പ്പോലെ എങ്ങനെ പറയാതിരിക്കും നിത്യ മരണം (ദൈവീക ശിക്ഷാ വിധി) മാറി പോയി ജയം വന്നിരിക്കുന്നു ” ഹേ മരണമേ നിന്റെ ജയം എവിടെ ? ഹേ മരണമേ നിന്റെ വിഷമുള്ള് എവിടെ. എങ്കിലും ഈ യാഥാർത്ഥ്യം തിരിച്ചറിയാത്തവർ ഈ ലോകത്തിന്റെ അധിപതി ഹൃദയ ദൃഷ്ടി കുരുടാക്കിയവർ അവർ ഈ സത്യം അറിയാതെ നിത്യ ശിക്ഷാവിധിക്ക് പാത്രം ആകുന്നത് നമ്മുടെ വേദനയാകണം അവർ ഈ മരണ ഭയത്തിൽ പാതി മരിച്ചവരായി ജീവിക്കുന്നതും നമ്മുടെ അസ്വസ്ഥതക്ക് കാരണം ആകണം കർത്താവായ യേശു ക്രിസ്തു മുഖാന്തരം നമുക്ക് ജയം നൽകുന്ന ദൈവത്തിനു സ്തോത്രം എന്ന് ഏവരും പറയട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.