ചെറുചിന്ത: എന്നോട് ‘പ്രൈസ് ദി ലോർഡ്’ പറഞ്ഞില്ല അതു കൊണ്ട് ഞാനും പറഞ്ഞില്ല | ഇവാ. വര്‍ക്കി പി. വര്‍ഗ്ഗീസ്, ഡൽഹി

 

നാം ദൈവമക്കളുടെ ഇടയിൽ ചിലരിൽ നിന്ന് എങ്കിലും കേൾക്കുന്ന ഒരു വാക്കാണ് എന്നോട് ആ പാസ്റ്റർ, സഹോദരൻ, സഹോദരി ‘പ്രൈസ് ദി ലോർഡ്’ പറഞ്ഞില്ല അതു കൊണ്ട് ഞാനും പറഞ്ഞില്ല.

ഒരു ദൈവ പൈതൽ മറ്റൊരു ദൈവ പൈതലിനോട് ‘പ്രൈസ് ദി ലോർഡ്’ എന്ന് പറയുമ്പോൾ അവർ തമ്മിൽ ബഹുമാനം കൈ മാറുന്നതിൽ ഉപരിയായി ദൈവത്തിനാണ് മഹത്വം കൊടുക്കുന്നത് എന്നു അറിയണം.
പ്രിയമുള്ള ദൈവമക്കളെ, ‘പ്രൈസ് ദി ലോർഡ്’ എന്ന വാക്കിൻ്റെ അർത്ഥം തന്നേ ദൈവത്തിനു സ്തുതി എന്ന് മാത്രമാണ്. ദൈവമക്കൾ തമ്മിൽ കൂടി കാണുമ്പോൾ അല്ലെങ്കിൽ അവരുടെ ഓൺലൈൻ കൂടിച്ചേരലുകളിൽ തുടക്കത്തിൽ നാം പറയുന്ന ഒരു വാക്കാണ് ‘പ്രൈസ് ദി ലോർഡ്’ എന്നുള്ളത്.
നാം നേരിൽ കണ്ടുമുട്ടുന്ന ആളോ അല്ലെങ്കിൽ ഫോണിൽ, ഓൺലൈനിൽ ബന്ധപ്പെട്ട ആളോ എന്നോട് ‘പ്രൈസ് ദി ലോർഡ്’ പറഞ്ഞില്ല എന്ന് പരിഭവിക്കുന്നത് ചിലരിൽ നിന്ന് എങ്കിലും കേട്ടിട്ടുണ്ട്. അതിൽ ഒരു കാര്യവുമില്ല, കാരണം നാം അന്യോന്യം ‘പ്രൈസ് ദി ലോർഡ്’ പറയുമ്പോൾ തമ്മിൽ അല്ല സർവ്വ സ്തുതികൾക്കും യോഗ്യനായ ദൈവത്തെ ആണ് ഉയർത്തുന്നത് എന്ന പൂർണ്ണ ബോദ്ധ്യം നമ്മിൽ ഉണ്ടാകട്ടെ. അങ്ങനെ എങ്കിൽ മറുവശത്ത് ഉള്ള ആൾ ആദ്യം ‘പ്രൈസ് ദി ലോർഡ്’ പറഞ്ഞില്ല എങ്കിലും, നാം ആ വാക്ക് പറഞ്ഞു നമ്മുടെ ദൈവത്തിനു സ്തുതി അർപ്പിക്കണം, കാരണം ദൈവത്തെ മാത്രമാണ് ആ വാക്കിലൂടെ നാം ഉയർത്തുന്നത്. ‘പ്രൈസ് ദി ലോർഡ്’.

ഇവാ. വര്‍ക്കി പി. വര്‍ഗ്ഗീസ്
(വൈസ് പ്രസിഡന്റ്, കെ. ഇ ഡൽഹി ചാപ്റ്റർ)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.