മാർ ക്രിസോസ്റ്റം: ക്രിസ്തുവിന്റെ സ്നേഹവും കാരുണ്യവും പകർന്ന വലിയ മനസിന്റെ ഉടമ

കുമ്പനാട് : ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്തയുടെ നിര്യാണത്തിൽ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ അനുശോചിച്ചു.
ക്രിസ്തുവിന്റെ സ്നേഹവും കാരുണ്യവും ജനഹൃദയങ്ങളിൽ പകർന്ന വലിയ മനസിന്റെ ഉടമയായിരുന്നു മാർ ക്രിസോസ്റ്റം. ചിരിയും ചിന്തയും വിളയുന്ന സർഗാത്മകത കർമമാക്കി മാറ്റിയ അദ്ദേഹം ഉപമകളിലൂടെയും കഥകളിലൂടെയും
തിരുവചനത്തെ ജനമനസുകളിൽ ഉറപ്പിച്ചു. ആരെയും പിടിച്ചിരുത്തുന്ന പ്രഭാഷണപാടവം, ആവിഷ്‌കരണ ശൈലി , ആശയ ഗാഭീര്യം എന്നിവ മാർ ക്രിസോസ്റ്റത്തെ വ്യതിരിക്തനാക്കി. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരെ നെഞ്ചോടു ചേർത്തുനിർത്തി. വിശക്കുന്നവനു ആഹാരം നല്കിയതിനുശേഷം മാത്രം സുവിശേഷം വിളമ്പിയാൽ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എല്ലാ സഭകളുമായും നല്ല ബന്ധം സ്ഥാപിച്ചിരുന്ന ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ഐപിസി ജനറൽ കൺവെൻഷനലും പങ്കെടുത്തിട്ടുണ്ട്.

post watermark60x60

ഐ പി സി ഗ്ലോബൽ മീഡിയ രക്ഷാധികാരി പാസ്റ്റർ കെ.സി ജോൺ, ചെയർമാൻ സി.വി.മാത്യു , വൈസ് ചെയർമാൻ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ, ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്, ട്രഷറാർ ഫിന്നി പി.മാത്യു, സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, ജനറൽ കോർഡിനേറ്റർ ടോണി ഡി. ചെവ്വൂക്കാരൻ, അച്ചൻകുഞ്ഞ് ഇലന്തൂർ,  ഷാജി മാറാനാഥാ എന്നിവർ പ്രസംഗിച്ചു.

-ADVERTISEMENT-

You might also like