പെന്തക്കോസ്ത് യങ്സ്റ്റേഴ്സ് സ്റ്റാർ വോക്സ് സീസൺ 1 ഓൺലൈൻ സംഗീത മത്സരം

പെന്തക്കോസ്ത് യങ്സ്റ്റേഴ്സ് എന്ന ക്രിസ്തീയ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ മെയ്‌ 5 മുതൽ 31 വരെ സ്റ്റാർ വോക്സ് സീസൺ 1 എന്ന പേരിൽ ഒരു ഓൺലൈൻ സംഗീത മത്സരം നടത്തപ്പെടുന്നു .

post watermark60x60

സഭ, സംഘടന വ്യത്യാസം കൂടാതെ എല്ലാവർക്കും മൽസരത്തിൽ പങ്കെടുക്കാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

13 വയസ്സിനു താഴെ, 13 മുതൽ 24 വയസ്സ് വരെ, 25 മുതൽ 40 വയസ്സ് വരെ, 40 വയസ്സിന് മുകളിൽ എന്നിങ്ങനെ നാല് വിഭാഗമായി നടത്തപ്പെടുന്ന മത്സരങ്ങളിൽ, മൂന്ന് റൗണ്ടുകളിലൂടെയായിരിക്കും വിജയികളെ തിരഞ്ഞെടുക്കുന്നത്. മൽസരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മെയ് 15 ആം തീയതി 6 മണിക്ക് മുമ്പായി എഡിറ്റ് ചെയ്യാത്ത 2 മിനിറ്റിൽ കവിയാതെയുള്ള നിങ്ങളുടെ വീഡിയോകൾ (ക്രിസ്തീയ മലയാള ഗാനങ്ങൾ മാത്രം – ഉപകരണങ്ങളുടെ സഹായം കൂടാതെ) വാട്ട്സ്ആപ്/ഇമെയിൽ വഴിയായി അയച്ചു തരേണ്ടതാണ്, ലഭിക്കുന്ന മുഴുവൻ എൻട്രികളും പെന്തക്കോസ്ത് യങ്സ്റ്റേഴ്സിന്റെ യൂടൂബ് ചാനലിൽ പോസ്റ്റ്‌ ചെയ്യുന്നതാണ്. പ്രസ്തുത മത്സരത്തിന്റെ വിജയികളെ മെയ്‌ 31 ന് പെന്തക്കോസ്ത് യങ്സ്റ്റേഴ്സിന്റെ
സൂം മീറ്റിങ്ങിലൂടെ അറിയിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. ക്രൈസ്തവ എഴുത്തുപുര മീഡിയ പാട്ണർ ആയി പ്രവർത്തിക്കുന്നു.

Download Our Android App | iOS App

കൂടുതൽ വിവരങ്ങൾക്കും എൻട്രികൾ അയച്ചു കൊടുക്കേണ്ടതിനും(WhatsApp/Email മാത്രം) താഴെ കാണുന്ന നമ്പറുകളിൽ/ഇമെയിൽ ഐഡിയിൽ ബന്ധപെടുക:

+91 – 7559893483 , 9207576636 , 7561800764

pentcostalyoungsters@gmail.com

-ADVERTISEMENT-

You might also like