ഒമാനിൽ അപ്പർ റൂം പ്രവർത്തനങ്ങൾക്ക് തുടക്കമായി

മസ്കറ്റ് : ക്രൈസ്തവ എഴുത്തുപുരയുടെ പ്രാർത്ഥനാ വിഭാഗമായ അപ്പർ റൂം പ്രവർത്തനങ്ങൾക്ക് ഒമാനിൽ തുടക്കമായി. മെയ് 3 തിങ്കളാഴ്ച നടന്ന കമ്മിറ്റിയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സിസ്റ്റർ സൂസൻ ഷാജി കോർഡിനേറ്ററായും, പാസ്റ്റർ ഷാജി കോശി, പാസ്റ്റർ സുനിൽ മത്തായി എന്നിവർ ജോയിന്റ് കോ-ഓർഡിനേറ്റർമാരായും തെരഞ്ഞെടുക്കപ്പെട്ടു.

ക്രൈസ്തവ എഴുത്തുപുര ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ബ്ലെസ്സൺ ചെറിയനാട്, അപ്പർ റൂം ജനറൽ ജോയിന്റ് കോ-ഓഡിനേറ്റർ വിൽസി എം കുര്യൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രവർത്തന രീതികളെ കുറിച്ച് വിശദീകരണം നൽകി . കെ ഇ ഒമാൻ ചാപ്റ്റർ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.