ദൈവീക ചിന്തകൾ : ജയത്തിനും വിജയത്തിനുമായി മുദ്രയിട്ടിരിക്കുന്നു | പാസ്റ്റർ അഭിലാഷ് നോബിൾ

അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായിക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.”(സങ്കീർത്തനങ്ങൾ‬ ‭1:3‬)‬‬*_

post watermark60x60

പ്രിയരേ, ഒരു ദൈവപൈതൽ എന്ന നിലയിൽ നിങ്ങളെ വിളിച്ചിരിക്കുന്നത് നിങ്ങളുടെ ഓരോ ദിവസത്തെയും ജീവിതം മഹത്വത്തിൽ ജീവിക്കുവാൻ വേണ്ടിയാണ്; ഓരോ സാഹചര്യത്തിന്മേലും ജയിക്കുവാൻ. നിങ്ങളെ വിജയിക്കുവാനായി മുദ്ര ഇട്ടിരിക്കുന്നു. ജയകരമായ ജീവിതം നിങ്ങളുടെ ജന്മാവകാശമാണ്, കാരണം ദൈവം നിങ്ങളെ ഉയർപ്പിച്ചിട്ട്  ക്രിസ്തുവിനോടുകൂടെ സ്വർഗീയ സ്ഥലങ്ങളിൽ ഇരുത്തിയിരിക്കുന്നു(എഫെസ്യർ 2:6).

നിങ്ങളെ ഇരുത്തിയിരിക്കുന്നത് പിശാചിന്റെയും, ഇരുട്ടിന്റെ സംഘങ്ങളുടെയും, ഈ ലോകത്തിൻറെ നിഷേധാത്മകമായ സ്വാധീനങ്ങളുടെയും വളരെ മുകളിലാണ്. നിങ്ങളെ പരാജയപ്പെടുത്തുവാനോ ചേതപെടുത്തുവാനോ കഴിയില്ല എന്നുള്ള മാനസികാവസ്ഥ നിങ്ങൾക്ക് ഉണ്ടായിരിക്കുക. ഈ ലോകത്തിലുള്ള ഒന്നിനും തന്നെ നിങ്ങൾക്കെതിരെ  നിൽക്കുവാൻ കഴിയുകയില്ല, കാരണം  “… നിങ്ങളിൽ ഉള്ളവൻ ഈ ലോകത്തിൽ ഉള്ളവനേക്കാൾ വലിയവനല്ലോ”(1യോഹന്നാൻ 4:4). നിങ്ങളെ ദൈവത്തിൻറെ പ്രിയപുത്രന്റെ രാജ്യത്തിൽ ആക്കി വച്ചിരിക്കുന്നു, അവൻ ജീവിതത്തിൻറെ വിജയകരമായ യാത്രകളിൽ നിങ്ങളെ നയിക്കുന്നു.

Download Our Android App | iOS App

എന്തൊരു ജീവിതമാണ് പ്രിയരേ അവൻ നമുക്ക് നൽകിയിരിക്കുന്നത്! നമ്മുടെ പ്രാരംഭവാക്യത്തിൽ അവൻ എന്താണ് നമ്മോട് പറയുന്നത് എന്ന് ചിന്തിക്കുക; ഇതേ സത്യം തന്നെയാണ് യോഹന്നാൻ 15:16-ൽ സ്പഷ്ടമാക്കിയിരിക്കുന്നത്, അവിടെ അവൻ പറയുന്നു, “നിങ്ങൾ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു, നിങ്ങൾ പോയി ഫലം കായ്ക്കേണ്ടതിനും നിങ്ങളുടെ ഫലം നിലനില്ക്കേണ്ടതിനും നിങ്ങളെ ആക്കിവച്ചുമിരിക്കുന്നു; നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോട് അപേക്ഷിക്കുന്നതൊക്കെയും അവൻ നിങ്ങൾക്കു തരുവാനായിട്ടുതന്നെ.” യേശു നമ്മെ ശക്തിയുള്ളതും, ഫലപ്രദമായതും,  ജയമുള്ളതുമായ ഒരു ജീവിതത്തിലേക്ക് ആണ് കൊണ്ടുവന്നിരിക്കുന്നത്. നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത് ശാശ്വതമായ ഫലങ്ങൾ പുറപ്പെടുവിക്കുന്നതിനാണ്.

ഇതിൻറെ അർത്ഥം അവൻ നിങ്ങളെ കാര്യപ്രാപ്തിയും, സഫലതയും ഉള്ള വ്യക്തികൾ ആക്കി മാറ്റി; നിങ്ങളുടെ ജീവിതത്തിൽ പരിശുദ്ധാത്മാവ് ഉള്ളതിന്റെ മനോഹര ഫലങ്ങളിൽ ഒന്നാണ് ഇത്. അപ്പോസ്തല പ്രവർത്തികൾ 1:8  പറയുന്നു, “എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി(കഴിവ്, കാര്യപ്രാപ്തി, വിജയത്തിന് വേണ്ടിയുള്ള കരുത്ത്) ലഭിച്ചിട്ടു…..” നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ ഈ ഒരു മാനസികാവസ്ഥയോടുകൂടി വേണം അതിനെ സമീപിക്കുവാൻ. നിങ്ങൾക്കു വേണ്ടി അവിടെ വർധിച്ച കൃപ ഉണ്ട്.

കർത്താവ് നിങ്ങളിൽ പ്രവർത്തിക്കുന്നു, അവൻറെ തിരുവുള്ളം ഉണ്ടായിട്ട് ഇച്ഛിക്കയും, പ്രവർത്തിക്കുകയും ചെയ്യുന്നു(ഫിലിപ്പിയർ 2:13). അവനാണ് നിങ്ങളുടെ പ്രാപ്തി(2 കൊരിന്ത്യർ 3:5); നിങ്ങളുടെ “കർത്താവ് നിങ്ങളെ ഏൽപ്പിച്ച ദൗത്യങ്ങൾ ചെയ്യുവാൻ കഴിയുന്ന അവസ്ഥ.” നിങ്ങളെ ജയത്തിനും വിജയത്തിനും ആയി മുദ്ര ഇട്ടിരിക്കുന്നു എന്ന് ഇടയ്ക്കിടയ്ക്ക് പ്രഖ്യാപിക്കുക; നിങ്ങൾ മേൽത്തരമായ ഫലങ്ങൾ പുറപ്പെടുവിക്കും. ഈ ജീവിതമാണ് ദൈവം നിങ്ങൾക്ക് തന്നിരിക്കുന്നത്; ഇത്‌ ഒരു പരമാധികാരത്തിന്റെ ജീവിതമാണ്, അവിടെ നിങ്ങൾ  മഹത്വത്തോടെ ജയോത്സവം  കൊണ്ടാടുകയും, നിങ്ങളുടെ പ്രവർത്തികൾ കൊണ്ടും നീതിയുടെ ഫലങ്ങൾ കൊണ്ടും അവനെ മാനിക്കുകയും ചെയ്യുന്നു.

*ഏറ്റുപറയുക*
എന്നെ ജയത്തിനും വിജയത്തിനും ആയി മുദ്ര ഇട്ടിരിക്കുന്നു; ഞാൻ മേൽത്തരം ആയ ഫലങ്ങൾ  പുറപ്പെടുവിക്കുന്നു. എന്നെ ഫലപ്രദവും എപ്പോഴും വർധിച്ചുവരുന്ന ഉത്‌പാദനക്ഷമതയുമുള്ള ജീവിതത്തിനായി തെരഞ്ഞെടുത്തിരിക്കുന്നു, എൻറെ സ്നേഹ പ്രവൃത്തികളിലൂടെയും, നീതിയുടെ ഫലങ്ങളിലൂടെയും ക്രിസ്തുവിന് മാനം കൊണ്ടുവരുന്നു.

പാസ്റ്റർ അഭിലാഷ് നോബിൾ

-ADVERTISEMENT-

-ADVERTISEMENT-

You might also like