ആൽഫ ബൈബിൽ ചർച്ച് സ്ഥാപകൻ പാസ്റ്റർ മാത്യു ചെറിയാന്റെ (ബറോഡ) സഹധർമ്മിണി ഗ്രേസ് മാത്യു അക്കരെ നാട്ടിൽ

ഗുജറാത്ത്: ബറോഡയിലെ ആദ്യകാല പെന്തക്കോസ്ത് പ്രവർത്തകനും, സഭാ ശുശ്രൂഷകനും ആയിരുന്ന പാസ്റ്റർ മാത്യു ചെറിയാന്റെ (ആൽഫയിലെ അപ്പച്ചൻ ) സഹധർമ്മിണി ഗ്രേസ്
(82) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുമ്പോൾ ഹൃദയാഘാതം മൂലം അന്ത്യം.
സംസ്കാരം പിന്നീട്.
1965ൽ പാസ്റ്റർ മാത്യു ചെറിയാൻ ആരംഭിച്ച ആൽഫ ബൈബിൾ ചർച്
ബറോഡയുടെ വിവിധ ഭാഗങ്ങളിലേക്കും, ഗുജറാത്തിലേക്കും, മറ്റ് ഇൻഡ്യൻ സംസ്ഥാനങ്ങളിലും, വിദേശ രാജ്യങ്ങളിലുമായി വ്യാപിച്ചു. പ്രിയ പാസ്റ്റർ മാത്യുവിനോടൊപ്പം എന്നും പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു തന്റെ സഹധർമ്മിണി ഗ്രേസ്. ഇപ്പോൾ മുന്നൂറിലധികം പ്രവർത്തനങ്ങൾ ആൽഫ ബൈബിൽ ചർച്ചിന്റെ മേൽനോട്ടത്തിൽ ഉണ്ട്.

post watermark60x60

ഏഴുമക്കളിൽ ഒരാൾ ചെറുപ്പത്തിൽ തന്നെ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. മറ്റ് മക്കൾ: ബെന്നി, ഫിന്നി, ഡെന്നീസ്, ഡേവിസ്, ജിമ്മി, ലൗലി.

-ADVERTISEMENT-

-ADVERTISEMENT-

You might also like