ഇന്നത്തെ ചിന്ത : ജീവനകാര്യങ്ങളിൽ ഇടപെടാത്ത പടയാളി | ജെ. പി വെണ്ണിക്കുളം

ഏതൊരു പടയാളിയും തന്നെ നിയമിച്ചു ശമ്പളം നൽകുന്ന സർക്കാരിനോട് ഉത്തരവാദിത്തമുള്ളവനാണ്. അതുകൊണ്ടു തന്നെ അതിനെക്കുറിച്ചു അവർക്ക് അധികം ചിന്തിക്കേണ്ടതില്ല. എന്നാൽ സുവിശേഷ വേല ചെയ്യുന്ന ഒരു വ്യക്തിക്ക് ആരാണ് കൂലി കൊടുക്കുക? പ്രാദേശിക സഭകൾക്ക് ഉത്തരവാദിത്തമില്ലേ? അവർ ദൈവത്തിന്റെ വേലക്കാരാണ് അതുകൊണ്ടു ദൈവം കൊടുത്തുകൊള്ളും എന്നു ചിന്തിക്കുന്നവരുണ്ട്. ഒരു കാര്യം വ്യക്തമാക്കട്ടെ, ഈ ലോകത്തിൽ നാം കാണുന്ന മറ്റേതു ജോലിയേക്കാളും മഹത്വം ഈ വേലയ്ക്കുണ്ട്. അതിനു ഒരു വിളി ആവശ്യമാണ്. ആ നിയോഗം ലഭിച്ചവർ ഒരിക്കലും പരാജയപ്പെട്ടു എന്നു പറയേണ്ട വരില്ല. മനുഷ്യർ നൽകുന്നതിനെക്കാൾ ഉത്തമമായത് നൽകുവാൻ കർത്താവ് വിശ്വസ്തൻ.

post watermark60x60

ധ്യാനം: 2 തിമൊഥെയൂസ് 2
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like