‘കൈവിടപ്പെട്ടവരെ’ ചേർത്ത് പിടിച്ച് കേരള സ്റ്റേറ്റ് പി വൈ പി എ
കുമ്പനാട് :കോവിഡ് ബാധിതനായി നിത്യതയിൽ ചേർക്കപ്പെട്ട കർത്തൃ ദാസന്റെ കുടുംബത്തെ ചേർത്ത് പിടിച്ചു സംസ്ഥാന പി വൈ പി എ.

ഏകനായി വിശ്വാസത്തിൽ ഇറങ്ങിയ പാസ്റ്റർ റെജി ബേബി എന്ന കർത്തൃദാസന്റെ മൃതദേഹം അടക്കം ചെയ്യുവാൻ സ്ഥലമോ, സഹായിക്കാൻ ആളുകളോ ഉണ്ടായില്ല.
കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചാണ് പ്രിയ കർത്തൃദാസൻ മരണപ്പെട്ടത്. ദീർഘ വർഷങ്ങളായി ഹരിയാന ഗുഡ്‌ഗാവിൽ ഐപിസി സഭയുടെ ശ്രുശ്രുഷകനായിരുന്നു.
Download Our Android App | iOS App
മരണ വിവരം അറിഞ്ഞ സമയം മുതൽ
പ്രിയ ദൈവദാസന്റെ കുടുംബത്തോടൊപ്പം നിന്ന് സംസ്ഥാന പി വൈ പി എ സെക്രട്ടറി സുവി. ഷിബിൻ ജി ശാമുവൽ, പി വൈ സി സംസ്ഥാന സെക്രട്ടറി പാസ്റ്റർ ജെറി പൂവക്കാല, കോട്ടയം മേഖല പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ ഷാൻസ് ബേബി എന്നിവരുടെ നേതൃത്വത്തിൽ സംസ്കാര സ്ഥലത്തിനും ശ്രുശ്രുഷക്കുള്ള ക്രമീകരണങ്ങളും ചെയ്തു.
ഇന്ന് രാവിലെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും പി വൈ പി എ പ്രവർത്തകർ മൃത്ദേഹം ഏറ്റു വാങ്ങി, ഏറ്റുമാനൂർ പൊതുസ്മാശാനത്തിൽ അടക്കം ചെയ്തു. കേരള സ്റ്റേറ്റ് പിവൈപിഎ സെക്രട്ടറി സുവി. ഷിബിൻ ജി ശാമുവൽ ശ്രുശ്രുഷകൾക്ക് നേതൃത്വം നൽകി.
ബെറ്റ്സി എന്നാണ് കർത്തൃദാസന്റെ സഹധർമ്മിണിയുടെ പേര്. പതിനൊന്നും ഏഴും വയസുള്ള രണ്ട് കുഞ്ഞുങ്ങൾ.
കോവിഡ് മഹാമാരിക്ക് മുമ്പിൽ പകച്ചു നിൽക്കാതെ കോവിഡ് ബാധിതർക്കൊപ്പവും കോവിഡ് ബാധിതരായി മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പവും നിൽക്കാൻ സംസ്ഥാന പി വൈ പി എ യുവജനങ്ങളെ ആഹ്വാനം ചെയ്യുന്നു.