എക്സൽ വിബിഎസ് ത്രിദിന കിഡ്സ് ആൻഡ് ടീൻസ് കോൺഫറൻസ്

തിരുവല്ല : എക്സൽ വിബിഎസ് zoom മാധ്യമത്തിലൂടെ കുട്ടികൾക്കായി മെഗാ ത്രിദിന കോൺഫറൻസ് സംഘടിപ്പിക്കുന്നു. മെയ് 6 വ്യാഴം മുതൽ 8 ശനി വരെ രാവിലെ 10 മുതൽ 12 വരെ എക്സൽ കിഡ്സ് കോൺഫ്രൻസ് എന്ന പേരിലാണ് പ്രോഗ്രാം നടത്തപ്പെടുന്നത്. 500 ഓളം കുട്ടികളെ പ്രതീഷിക്കുന്നു.
സൗജന്യമായി പങ്കെടുക്കാൻ സാധിക്കുന്ന ഈ മീറ്റിംഗിൽ മുൻകൂട്ടി ഗൂഗിൾ ഫോം പൂരിപ്പിച്ചു നിങ്ങളുടെ രെജിസ്ട്രേഷൻ ഉറപ്പാക്കാൻ ഉള്ള സൗകര്യവും ഉണ്ട്. എക്സൽ വി ബി എസ് ഈ വര്ഷം ഓൺലൈനിൽ കൂടി നടത്തിയ വിബിസ്, ഹാപ്പി ഹോം തുടങ്ങിയ പ്രോഗ്രാമുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Download Our Android App | iOS App

രജിസ്റ്റർ ചെയ്തു പങ്കെടുക്കേണ്ട പരിപാടി ആയതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 500 പേർക്കായിരിക്കും മുൻഗണന. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് ഇതിൽ പങ്കാളികളാകാം,
കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനുമായി ബന്ധപ്പെടുക
9526677871 | 9847652757

-ADVERTISEMENT-

You might also like
Comments
Loading...