മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ള അന്തരിച്ചു

കൊട്ടാരക്കര : മുൻ മന്ത്രിയും, കേരളാ കോൺഗ്രസ്സ് ബി ചെയർമാനുമായ ആർ. ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു മരണം. കഴിഞ്ഞ കുറച്ച് ദിവസമായി ശരീരകപ്രയാസങ്ങളാൽ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുന്നോക്ക വികസന കോർപറേഷൻ ചെയർമാൻ കൂടിയായിരുന്നു അദ്ദേഹം. ഭാര്യ ആർ. വത്സല നേരത്തെ മരിച്ചു. മുൻ മന്ത്രിയും,എംഎൽഎയുമായ കെ. ബി ഗണേഷ്കുമാർ മകനാണ്. രണ്ട് പെൺമക്കളുമുണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like