ഇന്നത്തെ ചിന്ത : ജീവൻ മറഞ്ഞുപോകുന്ന ആവിപോലെയാണ് | ജെ. പി വെണ്ണിക്കുളം

യാക്കോബ് 4:14
നാളെത്തേതു നിങ്ങൾ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവൻ എങ്ങനെയുള്ളതു? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ.

post watermark60x60

നിമിഷനേരം കൊണ്ടു മാഞ്ഞുപോകുന്ന ആവിപോലെയാണ് മനുഷ്യ ജീവിതം. ക്ഷണഭംഗുരമായ ഈ ജീവിതത്തിൽ നമ്മുടെ ജീവൻ എങ്ങനെ എന്നു ദിനംപ്രതി പരിശോധിക്കേണ്ടത് ആവശ്യമാണ്. നാളുകളെ എണ്ണാൻ പഠിപ്പിക്കുന്ന ദൈവം ഭക്തിയോടെ ജീവിക്കാൻ നമ്മെ പ്രാപ്തരാക്കും. ഒരു വർഷം കൂടി നമ്മെ പിന്നിടുമ്പോൾ ഒരു തിരിഞ്ഞുനോട്ടത്തിനായി നമുക്ക് തയ്യാറെടുക്കാം.

ധ്യാനം: യാക്കോബ് 4
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like