പാസ്റ്റർ ജോഷുവാ ജോസഫ് (64) കർത്താവിൽ നിദ്ര പ്രാപിച്ചു

എറണാകുളം: കർത്താവിൽ പ്രസിദ്ധനായിരുന്ന അനുഗ്രഹീത ദൈവദാസൻ പാസ്റ്റർ ജോഷുവാ ജോസഫ് (64) കർത്താവിൽ നിദ്ര പ്രാപിച്ചു. ദൈവദാസൻ കുറച്ചു ദിവസങ്ങളായി സൗഖ്യമില്ലാതെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മേട്ടയിൽ കുടുംബാംഗമാണ് പരേതൻ.

ഭാര്യ: കുഞ്ഞുമോൾ ജോഷുവാ
മക്കൾ: ഫിൻസി റെജി എബ്രഹാം, ഫിജോ ജോഷുവാ
മരുമക്കൾ: റെജി എബ്രഹാം, മേരി ഷിജിയൻ ഫിജോ
കൊച്ചുമക്കൾ: ജോയലിൻ റെജി, ജോവാന റെജി, ജോയ്‌സ് റെജി, ജോവിയ റെജി, സാറാ ജോഷുവാ, അബിഗെയ്ൽ ജോഷുവാ, നോഹ ജോഷുവാ

മകൻ ഫിജോ ജോഷുവാ ക്രൈസ്തവ എഴുത്തുപുര ആൽബേർട്ടാ യൂണിറ്റ് വൈസ് പ്രസിഡന്റ് ആയി സേവനം അനുഷ്ഠിക്കുന്നു.

ദൈവസഭ തൃശൂർ സെന്റർ പാസ്റ്ററും, ന്യൂ കവനെന്റ് പെന്തക്കോസ്തു ദൈവസഭ കാൽഗറിയുടെ ആദ്യ ശുശ്രൂഷകനുമായിരുന്നു  പാസ്റ്റർ ജോഷുവാ ജോസഫ്.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading