പാസ്റ്റർ ഇമ്മാനുവൽ ജോസഫ് അക്കരെ നാട്ടിൽ

ഡൽഹി: പാസ്റ്റർ ഇമ്മാനുവൽ ജോസഫ് ഡൽഹിയിൽ ഇന്ന് വൈകിട്ട് 7.30 ന് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിതനായി ചില ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.തിലക് നഗറിലുള്ള ഗുരുനാനാക്ക് നഗറിൽ, ഷീലോഹാം വർഷിപ്പ് സെന്റർ ശുശ്രൂഷകൻ ആയിരുന്നു. അടൂർ മിത്രപുരം സ്വദേശി ആണ്. മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരി ഗ്രാജുവേറ്റും, ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രോസ് ബെയറേഴ്സ് ഇവാഞ്ജലിസം ടീമിന്റെ പ്രസിഡന്റും ആയിരുന്നു.30 വർഷത്തിൽ അധികമായി വടക്കേ ഇന്ത്യയിൽ പ്രവർത്തിക്കുന്നു
ഭാര്യ: ഡെയ്സി ജോസഫ് കോവിഡ് ബാധിച്ച് മറ്റൊരു ഹോസ്പിറ്റലിൽ അത്യസന്ന നിലയിൽ വെന്റിലേറ്ററിൽ ആണ്. സംസ്കാരം പിന്നീട്.
ഏക മകൾ ഫേബ.

-ADVERTISEMENT-

-ADVERTISEMENT-

You might also like