എഡിറ്റോറിയൽ: വികസനത്തിനും കരുതലിനും ശക്തി പകരട്ടെ ഈ ജയം | ബിൻസൺ കെ. ബാബു

അങ്ങനെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം വന്നെത്തി. ചരിത്രങ്ങൾ മാറ്റി എഴുതിയ വിധി നിർണയം. ആദ്യമായി പുറത്തിറങ്ങാതെ വീട്ടിൽ ഇരുന്നു തന്നെ വിധി അറിഞ്ഞ, വിജയാഘോഷങ്ങൾ നടത്തിയ തിരഞ്ഞെടുപ്പ് ഫലം. കേരളം കൂടാതെ തമിഴ്നാട്,ആസ്സാം, പുതുച്ചേരി, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളും വളരെ പ്രാധാന്യം ഉള്ളതായിരുന്നു. ദേശീയ തലത്തിൽ എല്ലാവരും നോക്കിക്കണ്ട തിരഞ്ഞെടുപ്പ് കൂടിയായിരുന്നു കേരളത്തിലേത്.
വർഗീയതയല്ല, വലുത് ജനക്ഷേമമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഈ ഫലത്തിലൂടെ തെളിയിച്ചു. ഈ പ്രാവശ്യത്തെ തിരഞ്ഞെടുപ്പ് എല്ലാ വിധത്തിലും നിർണായകം തന്നെ ആയിരുന്നു. കേരളത്തിലെ ഭരണതുടർച്ച എന്ന് പറയുന്നത് വെറും നിസ്സാര കാര്യമല്ല. ജനങ്ങൾ അനുഭവിച്ചറിഞ്ഞ കാര്യങ്ങൾ വോട്ടായി തന്നെ രേഖപെടുത്തി എന്ന് തന്നെ പറയാം. പ്രതികൂല സാഹചര്യങ്ങൾ ഏറെ അതിജീവിച്ചു തന്നെയാണ് സർക്കാർ ജനങ്ങളെ സേവിച്ചത് എന്നതിന് ഉദാഹരമാണ് ഈ വിജയം. രണ്ട് പ്രളയം, ഓഖി, നിപ്പ, അവസാനം കൊറോണ എന്ന മഹാമാരി. ഇതിന്റെ ഇടയിലും ജനങ്ങളെ സംരക്ഷിച്ച ഗവണ്മെന്റിന്റെ ഭരണതുടർച്ച അഭിനന്ദനങ്ങൾ അർഹിക്കുന്നത്.

post watermark60x60

നാം ഒന്ന് മനസ്സിലാക്കണം ഈ വിജയത്തിലൂടെ ഭരണം എപ്പോഴും ജനങ്ങളുമായി ബന്ധപ്പെട്ടതാണ്. ജനങ്ങൾ ആഗ്രഹിക്കുന്നത് യാതൊരു ഭയവും ആശങ്കയും കൂടാതെ സുരക്ഷിതമായി ജീവിക്കുക എന്നതാണ്. അടുത്തത് കുറെ വാഗ്ദാനങ്ങൾ പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതെ ആ പറഞ്ഞ വാഗ്ദാനം ഉറപ്പോടെ ഉറപ്പായും ജനങ്ങൾക്ക് നിവർത്തിച്ചുകൊടുക്കുക. ന്യുനപക്ഷങ്ങളുടെ പ്രശ്നങ്ങൾ, അക്രമണങ്ങൾ തുടങ്ങിയവ വരുമ്പോൾ സംരക്ഷണം കൊടുക്കുവാൻ സർക്കാരുകൾക്കു കഴിയണം.
ജനക്ഷേമത്തിനുവേണ്ടി ഇനിയും നല്ല കാര്യങ്ങൾ ചെയ്യാൻ ഭരണാധികാരികൾക്ക് ഇടയാവട്ടെ. എല്ലാവരെയും ഒരുപോലെ കാണാനും, എല്ലാവർക്കും തുല്യ നീതി എന്ന രീതിയിൽ പ്രവർത്തിക്കാൻ ഇനിയും സാധിക്കട്ടെ. വിജയിച്ചവർ തങ്ങളെ ജയിപ്പിച്ചു വിട്ട ജനങ്ങൾക്ക് കൊടുത്ത വിശ്വാസം മുന്നോട്ടു കൊണ്ടുപോകാൻ കഴിയണം. വിജയിച്ചു വന്ന എല്ലാവർക്കും എല്ലാവിധ ആശംസകളും നേരുന്നു…

ബിൻസൺ കെ. ബാബു

-ADVERTISEMENT-

You might also like