ഭറൂച്ചിൽ ആശുപത്രിയിൽ തീപ്പിടുത്തം ; 18 കോവിഡ് രോഗികൾ മരിച്ചു

ഗുജറാത്ത് : ഭറൂച്ചിലെ പട്ടേൽ വെൽഫെയർ ആശുപത്രിയിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 18 കോവിഡ് രോഗികൾ മരിച്ചു. ചികിത്സയിലായിരുന്ന അമ്പതോളം രോഗികളെ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് രക്ഷപ്പെടുത്തി. കോവിഡ് വാർഡിൽ ചികിത്സയിലായിരുന്ന 18 രോഗികളാണ് മരിച്ചതെന്ന് ഭറൂച്ച് എസ്പി രാജേന്ദ്രസിങ് ചുദാസാമ പറഞ്ഞു.
പുലർച്ചെ ഒരു മണിയോടെയാണ് താഴത്തെ നിലയിലെ കോവിഡ് വാർഡില്‍ തീപിടിത്തമുണ്ടായത്. രക്ഷപ്പെടുത്തിയവരെ അടുത്തുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

-ADVERTISEMENT-

-ADVERTISEMENT-

You might also like