സുവിശേഷകൻ ഡി ഡി ഭഗത് നിത്യതയിൽ

ഗുജറാത്ത്‌/(വഡോദര ): ദാവൂദ് ബായി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സുവിശേഷകൻ ഡി ഡി ഭഗത് (64) നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് 19 രോഗബാധയെ തുടർന്ന് വഡോദര ഗോത്രി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഏപ്രിൽ 23 വെള്ളിയാഴ്ച ആയിരുന്നു അന്ത്യം. വഡോദരയിലെ ക്രൈസ്തവ കൂട്ടായ്മകളിലെ സജീവ സാനിധ്യവും സൗത്ത് ഗുജറാത്തിലെ സുവിശേഷ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകിയ പ്രമുഖരിൽ ഒരാളായ ഇദ്ദേഹത്തെ ‘സൗത്ത് ഗുജറാത്തിന്റെ അപ്പോസ്തലൻ’ എന്നും അറിയപ്പെട്ടിരുന്നു. വഡോദര ശാലേം ഫെല്ലോഷിപ്പ് ചർച്ചിന്റെ സീനിയർ മെമ്പർ ആയിരുന്നു. ക്രൈസ്തവ എഴുത്തുപുരയുടെ ഗുജറാത്തിലെ പ്രവർത്തനങ്ങളിൽ ഒരു സഹകാരിയായിരുന്നു അദ്ദേഹം.
ഇന്ന് രാവിലെ 11 മണിക്ക് മക്കാർപ്പുര ക്രിസ്റ്റ്യൻ സെമിത്തെരിയിൽ സംസ്കാര ശുശ്രൂഷ നടന്നു. പാസ്റ്റർ ബെന്നി പി വി മുഖ്യശുശ്രൂഷ നിർവഹിച്ചു. പാസ്റ്റർ റെജികുമാർ, ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ പ്രവർത്തകരായ പാസ്റ്റർ രാജേഷ്‌ മത്തായി, പാസ്റ്റർ റോജി വി ഐസക്, ബ്രദർ തങ്കച്ചൻ ജോൺ എന്നിവർ വിവിധ ശുശ്രൂഷകൾ നിർവഹിച്ചു.

-ADVERTISEMENT-

You might also like