കണ്ടതും കേട്ടതും: മൃതദേഹത്തിലും പണം കണ്ടെത്തുന്നവർ | പാസ്റ്റർ സി. ജോൺ, ഡൽഹി.

ഴിഞ്ഞ ദിവസം യു. പി. യിൽ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ദൃശ്യമാണ് ഇങ്ങനെ ഒരു ലേഖനം എഴുതാൻ എന്നെ പ്രേരിപ്പിച്ചത്.
കോവിഡ് വ്യാപനം രൂക്ഷമായി ആയിരക്കണക്കിന് ആളുകൾ പ്രതിദിനം മരിച്ചുകൊണ്ടിരിക്കുകയാണ്. നാട്ടിൽ ട്രക്കിൽ തടി കയറ്റി ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്ത് അൺലോഡ് ചെയ്യുന്നതുപോലെ ആണ് പൊതു സ്മശാനങ്ങളിൽ മനുഷ്യ ശരീരങ്ങൾ അവസാന കർമങ്ങൾക്കായി കൂട്ടി ഇട്ടിരിക്കുന്നത്. ബന്ധുക്കൾ തങ്ങളുടെ പ്രിയ പ്പെട്ടവരുടെ ചേതനയറ്റ ശരീരങ്ങൾ തിരഞ്ഞു കൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ള അവസ്ഥയിൽ യൂ പി യിലെ പ്രയാഗ് രാജ് എന്ന സ്ഥലത്തുള്ള ഒരു പൊതു സ്മാശാന ത്തിൽ നിന്നുമുള്ള ഒരു വീഡിയോ ആണ് ഈ ലേഖനത്തിന് ആധാരം. മരിച്ച വ്യക്തിയുടെ അന്തിമ കർമ്മം ചെയ്യുന്നതിന് 22000 രൂപ!! അതിനു വില പേശുന്ന കോൺട്രാക്റ്റർ! മരിച്ചവരുടെ മൃതദേഹത്തിന്റെ അവസാന കർമ്മം ചെയ്യാനും കോൺട്രാക്ട് കൊടുത്തിരിക്കുന്നു.!! കോൺട്രാക്ടർ പറയുന്ന തുക കൊടുത്താൽ അന്തിമ കർമ്മം ചെയ്യും. ഇല്ലെങ്കിൽ മൃതദേഹം അവിടെ കിടക്കും…. പണമില്ലാത്തതു കാരണം തങ്ങളുടെ ബന്ധുക്കളുടെ അന്തിമ കർമ്മം ചെയ്യാൻ കോൺട്രാക്ടർ ന്റെ കാല് പിടിക്കുന്ന നിർധനരായ ബന്ധുക്കളുടെ കരച്ചിൽ അസഹനീയം ആണ് പ്രസ്തുത വീഡിയോയിൽ.

post watermark60x60

മരിക്കുന്നവരുടെ കൂട്ടത്തിൽ വിശ്വാസികളും, ദൈവ ദാസന്മാരും, ക്രിസ്ത്യാനികളും കുറവല്ല. ഈ മഹാമാരിയിൽ അനേക ശവസംസ്കാര ശുശ്രൂഷ ദിവസേന നാം കാണുകയും, ശവ സംസ്കാര ശുശ്രൂഷകൾ ചെയ്യുന്നവരുമാ ണ്. അങ്ങനെ ശവസംസ്കാര ശുശ്രൂഷ ചെയ്യുന്ന ദൈവ ദാസന്മാരോട് ഒരു വാക്ക്…
നിങ്ങൾ ഒരു ശവസംസ്കാര ശുശ്രൂഷ നടത്തി അതിനു യാതൊരു പ്രതിഫലവും വാങ്ങരുത്. അങ്ങനെ വാങ്ങിയാൽ അത് “മരണ മണി” (Death money ) ആണ്. ഇത് പ്രതിഫലം വാങ്ങാതെ ചെയ്യേണ്ട ഒരു ശുശ്രൂഷ ആണ്
മരണം നേരത്തെ ആലോചിച്ചു ചിന്തിച്ച്, കരുതി കൂട്ടി വരുന്നതല്ല. ഒരു വ്യക്തി അനേകം ദിവസങ്ങളോ, ആഴ്ചകളോ, ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നതോ, അല്ലെങ്കിൽ ആശുപത്രിയിലേക്ക് പോകുമ്പോൾ മരണ പ്പെട്ടതോ ആകാം. മരിച്ച വ്യക്തി ആ കുടുംബത്തിന്റെ തീരാ നഷ്ടം ആണ്. ആ വ്യക്തി മരിച്ചത് കാരണം ആ ഭവനത്തിനു തീരാത്ത സാമ്പത്തിക നഷ്ടവും, ബാധ്യതയും ഉണ്ടായിട്ടുണ്ട്. ഒരു പക്ഷേ ലക്ഷങ്ങൾ ചികിത്സയോടുള്ള ബന്ധത്തിൽ ആ ഭവനത്തിനു കട ബാധ്യത ഉണ്ടാകാം. അങ്ങനെ ദുഖത്തിലും, വേദനയിലും ആയിരിക്കുന്ന ഭവനത്തിലെ ഒരു വ്യക്തിയുടെ ശവ സംസ്കാര ശുശ്രൂഷ ചെയ്യേണ്ടി വരുമ്പോൾ, അത് ദൈവം നിങ്ങളെ ഭരമേല്പിച്ചിരിക്കുന്ന ശുശ്രൂഷ എന്നു കരുതി സൗജന്യമായി ചെയ്യണം. യേശു പറഞ്ഞു “സൗജന്യമായി നിങ്ങൾക്ക് ലഭിച്ചു,സൗജന്യമായി നൽകുവീൻ” മത്തായി 10:5-10.
അപ്പോസ്തലന്മാർക്ക് “ലഭിച്ച”ത് തങ്ങൾക്ക് “വില” നൽകാതെ ഫ്രീ ആയി നൽകിയതാണെന്നു യേശു ഓർമ്മിപ്പിക്കുന്നു. “ സൗജന്യമായി നൽകാൻ അവൻ അവരോട് നിർദ്ദേശിക്കുന്നു. അവന്റെ “ദാനം” എന്നോർത്താണ് ശുശ്രൂഷ ചെയ്യേണ്ടത്. ശുശ്രൂഷ ദൈവം ദാനമായി തന്നതാണ്. നമ്മുടെ സ്വന്തം കഴിവുകളല്ല.
അതുകൊണ്ട് ശവസംസ്കാര ശുശ്രൂഷകളിൽ, വിലാപത്തിലും ദുഖത്തിലും ഇരിക്കുന്ന ഭവനത്തിൽ നിന്നും അടക്ക കൂലി * അഥവാ *മരണ മണി ” വാങ്ങരുത്. കണ്ണു നീരിന്റെ പണം ആണ് അത്.
വേദനയുടെ പണം ആണ് അത്. അതു വാങ്ങിയാൽ നിങ്ങൾക്ക് ദൈവ പ്രസാദം ലഭിക്കയില്ല. നിങ്ങൾക്ക് ശുഭം വരികയില്ല.ആ പണം യാതൊരു വിധ അനുഗ്രഹവും നിങ്ങൾക്ക് നൽകുകയില്ല. ഒരുവന്റെ മരണം നമുക്ക് ധന സമ്പാ തനത്തിനുള്ള മാർഗം ആക്കരുത്. നാളെ നിങ്ങളും ഇതുപോലെ പെട്ടിയിൽ കിടക്കേണ്ടവരാണ്. അപ്പോൾ നിങ്ങളുടെ കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കും എന്നു ചിന്തിച്ചേ മരണ വീട്ടിൽ നിന്നും മരണ മണി വാങ്ങാവൂ.
ഒരു വിവാഹമോ, ഭവന പ്രതിഷ്ഠയോ, ശിശു പ്രതിഷ്ഠയോ, അങ്ങനെയുള്ള കാര്യങ്ങൾ ഒക്കെ നേരത്തെ ആലോചിച്ച്,ഉറപ്പിച്ച്, അതിനു വേണ്ട ഫണ്ട്‌ കണ്ടെത്തി വീട്ടുകാർ സന്തോഷത്തോടെ ക്രമീകരിക്കുന്ന കാര്യങ്ങൾ ആണ്. അങ്ങനെ യുള്ള സന്തോഷ വേളകളിൽ ചെയ്യുന്ന ശുശ്രൂഷയെ മാനിച്ചു നൽകുന്ന പാരിദോഷികമോ, ഗിഫ്‌റ്റോ സ്വീകരിക്കുന്നതിൽ തെറ്റില്ല. കാരണം അത് കണ്ണീരിന്റെയും, വേദനയുടെയും, പണമല്ല. എന്നാൽ മരണം പ്രതീക്ഷിക്കാത്ത നേരത്ത് പെട്ടന്ന് വന്നു ഭവിക്കുന്ന ഒരു വിപത്ത് ആണ്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ വേർപാടിന്റെ ദുഖത്തിലും, വേദനയിലും, കടഭാരത്തിലും ഇരിക്കുന്ന കുടുംബത്തിന്, ശുശ്രൂഷകന്മാർ സഹായഹസ്തം നീട്ടുകയാണ് വേണ്ടത്. ലോക്കൽ ശുശ്രൂഷകൻ മുതൽ, സെന്റർ പാസ്റ്റർ മുതൽ ശവസംസ്കാര ശുശ്രൂഷ നിർവഹിക്കാൻ വരുന്ന ആരും തന്നെ ഈ സന്ദർഭത്തിൽ മരണ മണി അഥവാ അടക്ക കൂലി വാങ്ങരുത്. അങ്ങനെ വാങ്ങിയാൽ നിങ്ങൾ ലോകത്തിൽ വച്ച് ഏറ്റവും അരിഷ്ടൻ ആയിരിക്കും.
എത്ര പണമുള്ളവരുടെ വീട് ആയാൽ പോലും ഈ സന്ദർഭത്തിൽ വാങ്ങരുത്.
മറ്റു ജാതികളെ പോലെ നാം മൃതദേഹത്തിന്റെ കൂലി പറ്റുന്നവർ ആകരുത്.

പാസ്റ്റർ. സി. ജോൺ. ഡൽഹി.

-ADVERTISEMENT-

-ADVERTISEMENT-

You might also like