വിട പറഞ്ഞത് ആലപ്പുഴയുടെ അപ്പോസ്തോലൻ പൊന്നൻ ബ്രദർ

അനുസ്മരണം: ബിജി പി. ജോൺ

ശാസ്താംകോട്ടക്കാരുടെ പ്രിയങ്കരനായിരുന്ന ധ്യാനപ്രസംഗകൻ ആലപ്പുഴയുടെ അപ്പോസ്തോലൻ പൊന്നൻ ബ്രദർ (പാസ്റ്റർ. ആന്റണി ജോസഫ് ) നിത്യതയിൽ ചേർക്കപ്പെട്ടത് അന്ത്യന്തം വേദനയോടെയാണ് ശ്രവിച്ചത്.

Download Our Android App | iOS App

വചനശുശ്രൂഷയിലെ വേറിട്ട ശൈലിയിലൂടെ ശാസ്താംകോട്ട ഇടവകയിലെ ധ്യാന പ്രസംഗത്തിൽ 1995 കാലഘട്ടത്തിൽ ഏറെ ശ്രദ്ധേയനായ വ്യക്തിത്വം ആയിരുന്നു പൊന്നൻ ബ്രദർ. മൂന്ന് ദിവസം നീണ്ടു നിന്ന ആധ്യാത്മീക ധ്യാനത്തിൽ നിരവധി ചെറുപ്പക്കാരാണ് പുതിയസൃഷ്ടികളായി സമർപ്പിതരായത്. പിന്നീട് നടന്ന ഭവന യോഗങ്ങളിൽ പരിശുദ്ധാത്മ പ്രേരിതരായി പ്രേഷിത പ്രവർത്തനങ്ങളിലേക്ക് ലജ്ജ കൂടാതെ കടന്നു വന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ ശ്രമഫലമായി ആഞ്ഞിലിമൂട്ടിൽ ഒരു ക്രൈസ്തവ ഗ്രന്ഥശാലയും തുറന്നു. കാലക്രമേണ അതിന്റെ പ്രവർത്തനങ്ങൾ നിർജ്ജീവമായെങ്കിലും ആ കൂട്ടായ്മയിൽ നിന്നും പുറത്ത് വന്ന അനേകം സഹോദരങ്ങൾ ഇന്നും യേശുവിന്റെ സാക്ഷികളായി കേരളത്തിലും കേരളത്തിനു പുറത്തും ശുശ്രൂഷകൾ ചെയ്യുന്നു.

post watermark60x60

പൊന്നൻ ബ്രദറിന്റ പ്രസംഗശൈലി ആരെയും ആകർഷിക്കുന്നതായിരുന്നു. കഥകളും സംഭവങ്ങളും ഉദാഹരണങ്ങളും നിരത്തി നർമ്മരസത്തിൽ ചാലിച്ച ആഖ്യാന ശൈലി ആരെയും പിടിച്ചിരുത്തുന്നതായിരുന്നു. അതുകൊണ്ട് തന്നെയാവണം രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പ്രാർഥനയ്ക്കായ് കൂടി വരാൻ വെമ്പൽ കൊള്ളുന്ന ചെറുപ്പക്കാരുടെ ഒരു വലിയ സംഘം തന്നെ ആ കാലങ്ങളിൽ രൂപപെട്ടത്. ജേക്കബ് സാറിന്റെ ഭവനത്തിൽ കൂടി വന്ന ചെറിയ കൂട്ടായ്‌മ ദിവസങ്ങൾ കഴിയുന്തോറും വളർന്നു. വരുന്നവർക്ക് ഹാളിൽ സ്ഥലം പോരാതെ വീടിന്റെ പോർച്ച് വരെ ഇരുന്ന് ജനം വചനം കേൾക്കുന്ന അവസ്ഥ വരെ ഉണ്ടായി.പല യോഗങ്ങളും രാത്രി വരെ നീണ്ടു പോയി. ആത്മീക ഉണർവിന്റ രാത്രികൾ ദൈവസാന്നിധ്യത്തിന്റെ നിറവ് അനുഭവിക്കുന്ന നിമിഷങ്ങളായി മാറി.
പലപ്പോഴും യോഗം അവസാനിച്ചിട്ടും പിരിഞ്ഞു പോകാതെ കൂട്ടായ്മകൾ തുടർന്നു.
ആ യോഗങ്ങളിൽ നിന്നും ചൈതന്യമേറ്റെടുത്താണ് പിൽക്കാലത്ത് പലരും ശുശ്രൂഷയിൽ ഉത്സാഹികളും സമർപ്പണവും ഉള്ളവരായത് എന്നതാണ് സത്യം.
ശാസ്താംകോട്ടയിലെ ആത്മീക വിപ്ലവചരിത്രത്തിലെ മറക്കാനാവാത്ത വ്യക്തിത്വമാണ് പൊന്നൻ ബ്രദർ. ഒപ്പം ചെറു കണ്ണുനീരോടെ വിതുമ്പുന്ന നഷ്ടബോധവും.

-ADVERTISEMENT-

You might also like
Comments
Loading...