നാഗ്പൂരില്‍ യുവ മലയാളി വൈദികന്‍ കോവിഡ് മൂലം മരിച്ചു

നാഗ്‌പൂർ: നാഗ്‌പൂരിൽ സേവനം ചെയ്തുക്കൊണ്ടിരിന്ന യുവ മലയാളി വൈദികന്‍ കോവിഡ് ബാധിച്ചു മരിച്ചു. ചങ്ങനാശ്ശേരി പുളിങ്കുന്നിനടുത്തുള്ള പുന്നക്കുന്നശ്ശേരി ഇടവകാംഗമായ ഫാ.ലിജോ തോമസ് (37) മാമ്പൂത്രയാണ് കോവിഡ് ബാധിച്ചു മരിച്ചത്. കോവിഡ് മൂർച്ചിച്ചതിനെ തുടർന്ന് നാഗ്‌പൂരിനടുത്തുള്ള ചന്ദർപൂരിലെ ക്രൈസ്റ്റ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി അദ്ദേഹം ചികിത്സയിലായിരിന്നു. മാമ്പൂത്ര പരേതനായ തോമസിന്റെയും ലാലമ്മയുടെയും മകനാണ് ഫാ.ലിജോ തോമസ്. മൃതസംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നാഗ്പൂരിൽ നടക്കും.

-ADVERTISEMENT-

You might also like