ആരാധനാലയങ്ങളിൽ നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങളിൽ
പ്രവേശനത്തിനു നിയന്ത്രണം ഏർപ്പെടുത്തി. ആരാധനാലയങ്ങളിൽ അംഗസംഖ്യ പരമാവധി പരിമിതപ്പെടുത്തേണ്ടതിനാൽ ഭൂരിഭാഗം പെന്തെക്കൊസ്ത് സഭകളിലും ഓൺലൈൻ ആരാധനകൾ വരുംദിവസങ്ങളിലും പ്രയോജനപ്പെടുത്തും. സഭായോഗത്തിനും മറ്റു ഇടകൂട്ടങ്ങൾക്കും ഭൂരിഭാഗം വിശ്വാസികളെ പങ്കെടുപ്പിക്കാൻ നിയന്ത്രണം ഉള്ളതിനാൽ അസംബ്ലീസ് ഓഫ് ഗോഡ്, ചർച്ച് ഓഫ് ഗോഡ്, ഇന്ത്യ പെന്തെക്കൊസ്ത് ദൈവസഭ, ദി പെന്തെക്കൊസ്ത് മിഷൻ, ശാരോൻ ഫെലോഷിപ്പ് ചർച്ച്, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് എന്നി സഭകളും മറ്റു ഇതര സഭകളും സംസ്ഥാന സർക്കാരും ജില്ലാ അധികാരികളും നൽകുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ അംഗസംഖ്യ പരിമിതപ്പെടുത്തും. സർക്കാരിന്റെ നിയന്ത്രണം ഉള്ളതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭൂരിഭാഗം സഭകളും വരും ദിവസങ്ങളിൽ അടഞ്ഞു കിടക്കാനാണ് സാധ്യത.
വിവിധ ജില്ലകളിൽ വ്യത്യസ്ത നിർദേശങ്ങളാണ് ജില്ലാ കലക്ടർമാർ പുറപ്പെടുവിച്ചിട്ടുള്ളത്.
തിരുവനന്തപുരം ജില്ലയിൽ കോവിഡ് ടെസ്
പോസിറ്റിവിറ്റി റേറ്റ് 25 ന് മുകളിലെത്തിയ പഞ്ചായത്തുകളിൽ നിരോധനാജ്. നിരോധനാജ്ഞ പ്രഖ്യാപിച്ച് 10 പഞ്ചായത്തുകളിൽ 5 പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്നാണു
കലക്ടറുടെ ഉത്തരവ്. മറ്റു സ്ഥലങ്ങളിലെ ആരാധനാലയങ്ങളിൽ
പൊതുവായ നിയന്ത്രണങ്ങളേയു
ള്ളൂ.
ആലപ്പുഴ ജില്ലയിൽ ഏതാനും ദിവ
സം മുൻപ് മുതൽ ആരാധനാലയങ്ങളിലെ 10 ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നതു തടഞ്ഞ് കലക്ടറുടെ ഉത്തരവ് നിലവിലുണ്ട്.
പാലക്കാട് ജില്ലയിൽ ഇന്നും നാളെയും പൊതുജന പങ്കാളിത്തം പൂർണമായും ഒഴിവാക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവ്.
ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ മലപ്പുറം ജില്ലായിൽ കലക്ടറുടെ ഉത്തരവ് അഞ്ചിൽ കൂടുതൽ
പേർ പങ്കെടുക്കുന്നതു നിരോധിച്ചുള്ളത് പിന്നീട് മരവിപ്പിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.