ഭരണകൂടങ്ങൾ പുറപ്പെടുവിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ കർശനമായി പാലിക്കുവാൻ ശ്രദ്ധിക്കുക: സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി. സി തോമസ്

മുളക്കുഴ: കോവിഡ് പകർച്ചവ്യാധി രാജ്യത്ത് ആകമാനം പൂർവ്വാധികം ശക്തിയോടെ പടർന്നു പിടിച്ചിരിക്കുന്നു സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കുവാൻ നാം ബാധ്യസ്ഥരാണന്നും ഭരണകൂടങ്ങൾ പുറപ്പെടുവിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ കർശനമായി പാലിക്കുവാൻ ശുശ്രൂഷകരും വിശ്വാസികളും ശ്രദ്ധിക്കണമെന്നും ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി. സി. തോമസ് .  ഈ പകർച്ചവ്യാധി നമ്മുടെ രാജ്യത്തു നിന്നും എത്രയും വേഗം പൂർണ്ണമായി മാറുവാൻ ഏവരും ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും കരുതലോടെയും ആയിരിക്കുവാൻ ശ്രദ്ധിക്കണമെന്ന് കൂട്ടിച്ചേർത്തു.

? സംസ്ഥാന, ജില്ലാ, പ്രാദേശിക ഭരണകൂടങ്ങൾ പുറപ്പെടുവിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ കർശനമായി പാലിക്കുവാൻ ഏവരും ശ്രദ്ധിക്കണം.

? ഞായറാഴ്ച നടക്കുന്ന സഭാ ആരാധനകളിലും, മറ്റ് കൂട്ടായ്മകളിലും അംഗസംഖ്യ പരമാവധി പരിമിതപ്പെടുത്തി, മറ്റുള്ളവർ സൂം പോലുള്ള ഓൺലൈൻ മാധ്യമങ്ങളിൽ കൂടി സഭാ ആരാധനയിൽ സംബന്ധിക്കുവാൻ ഉത്സാഹിപ്പിക്കുകയും
ചെയ്യണമെന്ന്.

? ഭവനങ്ങളിൽ ആയിരിക്കുന്ന ദൈവമക്കൾ പ്രാർത്ഥനയ്ക്കും, വചന ധ്യാനത്തിനും കൂടുതൽ സമയം വിനിയോഗിക്കേണ്ടതാണ്.

? എല്ലാ സഭകളിലും സാനിറ്റൈസർ, മാസ്ക്ക് എന്നിവ കർശനമാക്കി, ആരാധനകളിൽ പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങൾ, തെർമ്മൽ സ്കാനർ മുഖേനയുള്ള ടെംപറേച്ചർ, തുടങ്ങിയവ രജിസ്റ്ററിൽ നിർബന്ധമായും രേഖപ്പെടുത്തേണ്ടതുമാണ്.

? ഏതെങ്കിലും പ്രാദേശിക സ്ഥലത്തു കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ യാതൊരു കാരണവശാലും കൂടിവരവുകൾ നടത്താതിരിക്കുവാൻ ശ്രദ്ധിക്കണം.

? ഏതെങ്കിലും സഭയിൽ ആർക്കെങ്കിലും വിശ്വാസികൾക്ക് ഈ രോഗ ലക്ഷണങ്ങളോ, മറ്റ് പനിയോ ഉണ്ടെന്ന് കർത്തൃദാസന്റെ ശ്രദ്ധയിൽപ്പെട്ടാൽ ആ സഭയിൽ യാതൊരു കാരണവശാലും യോഗങ്ങൾ നടത്തരുത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.