കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന് പിന്തുണയറിയിച്ച് കെ.സി.ബി.സി

കൊച്ചി: സംസ്ഥാന സർക്കാരിന് കൊവിഡ് പ്രതിരോധത്തിൽ പിന്തുണയറിയിച്ച് കെസിബിസി രംഗത്തെത്തി. സംസ്ഥാന സർക്കാർ നിർദേശങ്ങൾ പാലിച്ച് സഭാംഗങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.

Download Our Android App | iOS App

കത്തോലിക്ക സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രികൾ സർക്കാർ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കും. ദേവാലയങ്ങളിൽ കൊവിഡ് മുൻകരുതലുകൾ പാലിക്കണമെന്നും കൊവിഡിന്റെ പശ്ചാത്തലത്തിൽ കത്തോലിക്ക സഭയും മറ്റ് സഭകളും മെയ് ഏഴാം തീയതി പ്രാർത്ഥനാ ദിനമായി ആചരിക്കുമെന്നും കെസിബിസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

post watermark60x60

ദേവാലയങ്ങളിൽ ആരാധനാ കർമ്മങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ച് മാത്രം നടത്തണം. മഹാവിപത്തിന് നേരിടാൻ എല്ലാവരും തീക്ഷ്ണമായി പ്രവർത്തിക്കേണ്ട സമയമാണിതെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

-ADVERTISEMENT-

You might also like
Comments
Loading...