ഇന്ത്യയിലെ കോവിഷീല്‍ഡ് വാക്സിന് ഖത്തര്‍ അംഗീകാരം, ക്വാറന്‍റൈനില്‍ ഇളവ്

ദോഹ: ഇന്ത്യയിലെ കോവിഷീല്‍ഡ് വാക്സിന് ഖത്തര്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ അംഗീകാരം. ഏപ്രില്‍ 25 മുതല്‍ തീരുമാനം പ്രാബല്യത്തില്‍.

Download Our Android App | iOS App

ഖത്തറിന് പുറത്ത് നിന്ന് സ്വീകരിക്കാവുന്ന അംഗീകൃത വാക്സിന്‍ ബ്രാന്‍ഡുകളുടെ പട്ടികയിലാണ് കോവിഷീല്‍ഡിനെയും ഉള്‍പ്പെടുത്തിയത്. ഖത്തര്‍ എയര്‍വേയ്സിന്‍റെ ക്വാറന്‍റൈന്‍ സൈറ്റായ ഡിസ്കവര്‍ ഖത്തറും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ച ആളിന് ഖത്തറിലേക്ക് വരുമ്പോള്‍ ഹോട്ടല്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല. ഏപ്രില്‍ 25 മുതല്‍ ഉത്തരവ് പ്രാബല്യത്തിലാകും. എന്നാല്‍ ക്വാറന്‍റൈന്‍ കോവിഷീല്‍ഡിന്‍റെ രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിച്ച് രണ്ടാഴ്ച്ച കഴിഞ്ഞുള്ള യാത്രകള്‍ക്ക് മാത്രമേ ക്വാറന്‍റൈന്‍ ഇളവ് ലഭിക്കു. വാക്സിന്‍ സ്വീകരിച്ചതിന്‍റെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫൈസര്‍, മൊഡേണ, ആസ്ട്രാസെനക്ക, ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ എന്നിവയാണ് ഖത്തര്‍ അംഗീകൃത മറ്റ് വാക്സിനുകള്‍. ഇതില്‍ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ഒറ്റ ഡോസ് സ്വീകരിച്ചാല്‍ മതിയാകും

-ADVERTISEMENT-

You might also like
Comments
Loading...