ഇന്നത്തെ ചിന്ത : പണത്തിനു വേണ്ടി ഉപദേശം മറിച്ചിടുന്നവർ | ജെ. പി വെണ്ണിക്കുളം

2 കൊരിന്ത്യർ 10:10
അവന്റെ ലേഖനങ്ങൾ ഘനവും ഊറ്റവും ഉള്ളവ തന്നേ; ശരീരസന്നിധിയോ ബലഹീനവും വാക്കു നിന്ദ്യവുമത്രേ എന്നു ചിലർ പറയുന്നുവല്ലോ.

post watermark60x60

ഇവിടെപ്പറയുന്ന ‘ചിലർ’ അക്കാലത്തെ നോസ്റ്റിക്ക് അനുഭാവികളായിരിക്കാം എന്നു പറയപ്പെടുന്നു. ഇവർ പുറത്തു നിന്നു സഭയിലേക്ക് നുഴഞ്ഞു കയറി സഭയിലെ ഉന്നത സ്ഥാനം തട്ടിയെടുക്കാൻ ശ്രമിച്ചവരാണ്. മാത്രമല്ല, പൗലോസിന്റെ ശുശ്രൂഷയെ ഇകഴ്ത്തിക്കാണിക്കാൻ ശ്രമിക്കുകയും ചെയ്തു. പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ഇവർ ദുരൂപദേശം പ്രചരിപ്പിക്കുന്നതിലും മടി കാണിച്ചില്ല. ഇത്തരക്കാർക്കെതിരെ യൂദാ തന്റെ ലേഖനവും എഴുതിയിട്ടുണ്ടല്ലോ. പ്രിയരെ, സത്യ ഉപദേശം മുറുകെപ്പിടിക്കുക. അല്ലാത്തവയോട് എതിർക്കുക തന്നെ വേണം.

ധ്യാനം: 2 കൊരിന്ത്യർ 10:10,11
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like