തുടർക്കഥ (ഭാഗം 3): വ്യസനപുത്രൻ |സജോ കൊച്ചുപറമ്പിൽ

ജോസ്സുകുട്ടിയുടെ വളര്‍ച്ചയില്‍ അവന്‍ യുവാവായി ,ഭര്‍ത്താവായി ,അപ്പനായി അവസാനം ഒരു ഒാട്ടോഡ്രൈവറായി .
കാലവും നാടും ഏറെ മുന്നോട്ടു പുരോഗമിച്ചെങ്കിലും ആ കവലയുടെ മൂലയ്ക്ക് ആഴ്ച്ചയിലോരിക്കല്‍ കുഞ്ഞൂഞ്ഞ് ഉപദേശി സുവിശേഷവുമായി മുടങ്ങാതെ എത്തികോണ്ടിരുന്നു .
അങ്ങനെ ഇരിക്കെ ഒരിക്കല്‍ തന്റെ ചെറിയ മൈക്കുമായി ഒരു തിരക്കെറിയ വൈകുന്നേരം കുഞ്ഞൂഞ്ഞ് ഉപദേശി ആ തെരുവിലെത്തി അവിടെ തന്റെ മൈക്കിന്റെ ശബ്ദം മുഴങ്ങിയപ്പോള്‍ മുതല്‍ റോഡിന് എതിര്‍ വശത്തുള്ള ഒാട്ടോ സ്റ്റാന്റിന് മുന്നില്‍ നിന്ന് അസഭ്യവര്‍ഷവും നിര്‍ത്താതെയുള്ള കൂവലും ആരംഭിച്ചു.
അത് മറ്റാരുമല്ലായിരുന്നു ജോസ്സുകുട്ടിയും അവന്റെ സുഹൃത്തുകളും ആയിരുന്നു ,
അവര്‍ ഉള്ളില്‍ ചെന്ന മധ്യത്തിന്റെ ലഹരിയില്‍ ഉപദേശിക്കു നേരെ അസഭ്യവാക്കുകള്‍ ചോരിഞ്ഞു,
അന്നുവരെ തിരികെ നോക്കാതെ ഉപദേശിക്കു മുന്നിലൂടെ പാഞ്ഞവര്‍ക്കു പലര്‍ക്കും അന്ന് വേഗതയില്ലായിരുന്നു ,
പലരും ഉപദേശിയുടെ പ്രസംഗത്തെക്കാളേറെ റോഡരികില്‍ നിന്നു കേള്‍ക്കുന്ന തെറിവിളികളെ കേട്ട് ആസ്വദിച്ചു ചിരിച്ചു .
ഉപദേശിയാവട്ടെ ആ സന്ദര്‍ഭത്തില്‍ പതറിപോയെങ്കിലും നിറ കണ്ണുകളോടെ പ്രസംഗം ഒരുവിധത്തില്‍ പൂര്‍ത്തീകരിച്ചു ശേഷം അവസാനമായി ആ ജനത്തെയും അട്ടഹാസത്തെയും നോക്കി കോണ്ട്
ഒഴുകുന്ന മിഴികളോട് ഉപദേശി പാടി

post watermark60x60

“ദുഃഖത്തിന്റെ പാനപാത്രം…
കര്‍ത്താവെന്റെ കൈയ്യില്‍ തന്നാല്‍… സന്തോഷത്തോടതു വാങ്ങി…
ഹല്ലേലുയ്യാ പാടീടും ഞാന്‍…..”

എന്നിട്ട് എടുക്കാവുന്ന ശക്തി മുഴുവന്‍ സംഭരിച്ച് ഉപദേശി അത്യുച്ചതില്‍ പറഞ്ഞു ,
” ഹല്ലേലുയ്യാ…”

Download Our Android App | iOS App

അപമാനിക്കുന്നത് കണ്ടു നിന്ന് ആസ്വധിച്ചവരുടെ ഉള്ളില്‍ പ്രകമ്പനം തീര്‍ത്ത വരികളും ശബ്ദവും .
ഇത്രകാലം തന്നെ കേള്‍ക്കാന്‍ കൂട്ടാക്കാതെ ഇരുന്നവരുടെ മനസ്സിനുള്ളിലേക്ക് ക്രിസ്തുവിന്റെ സ്നേഹം ആഴ്ന്നിറങ്ങിയ നിമിഷം .
അന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഉപദേശി തിരികെ വീട്ടിലേക്കു മടങ്ങുമ്പോള്‍ ആകാഴ്ച്ച കണ്ട ആകാശത്തിലെ നക്ഷത്രങ്ങള്‍ ഉപദേശിയോടുപറഞ്ഞു ,
കുഞ്ഞൂഞ്ഞ് ഉപദേശീ ….
ചിലപ്പോള്‍ വന്നു പോവുന്ന അപമാന നിമിഷങ്ങള്‍ പോലും വലിയോരു സുവിശേഷീകരണത്തിന് മുഖാന്തിരമാകാറുണ്ട്
ഇന്ന് തെരുവില്‍ കണ്ടത് അതാണ് ഒരു വിധത്തില്‍ അത് അപമാനമാണെങ്കിലും മറ്റോരു വിധത്തില്‍ ആ വരികള്‍ ആരുടെഒക്കെയോ മാംസപലകയിലേക്ക് തുളച്ചു കയറിയിട്ടുണ്ട് .

തുടരും !

സജോ കൊച്ചുപറമ്പില്‍

-ADVERTISEMENT-

-ADVERTISEMENT-

You might also like