ത്രിദിന ഉപവാസപ്രാർത്ഥനക്ക് അനുഗ്രഹീത സമാപ്തി

ന്യൂഡൽഹി: ലോകരാജ്യങ്ങൾ നേരിടുന്ന അടിയന്തര സാഹചര്യങ്ങൾ മുൻനിർത്തിയും ദേശത്തിന്റെയും ജനത്തിന്റെയും വിടുതലിനായും ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്ററിന്റെ പുത്രിക സംഘടനകളായ അപ്പർറൂമിന്റെയും ഇവാഞ്ജലിസം ബോർഡിന്റെയും ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്നു ദിവസമായി നടന്നുവന്നിരുന്ന പ്രാർത്ഥനയോഗങ്ങൾക്ക് അനുഗ്രഹസമാപ്തി. മൂന്ന് ദിവസവും രാവിലെ ആറ് മണിക്ക് പ്രാർത്ഥനകൾ ആരംഭിച്ച് വൈകുന്നേരം അഞ്ച് മണിക്ക് സമാപനയോഗം ചേർന്ന് ആറ് മണിക്ക് അവസാനിക്കുന്ന രീതിയിലാണ് മീറ്റിംങ്ങുകൾ ക്രമീകരിച്ചിരുന്നത്.ഇന്നത്തെ സാഹചര്യത്തിൽ ഓൺലൈനിക്കൂടി നടന്ന മീറ്റിങുകളിൽ പാസ്റ്റർ പ്രമോദ് സെബാസ്റ്റ്യൻ (രക്ഷാധികാരി, ബീഹാർ ചാപ്റ്റർ), പാസ്റ്റർ ഫിന്നി കാഞ്ഞങ്ങാട്(ജനറൽ ട്രഷറർ, ക്രൈസ്തവ എഴുത്തുപുര), സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ (ജനറർ വൈസ് പ്രസിഡന്റ്(മീഡിയ), ക്രൈസ്തവ എഴുത്തുപുര), സിസ്റ്റർ ഷോളി വർഗീസ് (ഡയറക്ടർ,ക്രൈസ്തവ എഴുത്തുപുര അപ്പർറൂം), സിസ്റ്റർ. വിൽസി(ജോ.ഡയറക്ടർ,ക്രൈസ്തവ എഴുത്തുപുര അപ്പർറൂം), അഡ്വ.സുകു തോമസ്(പ്രസിഡന്റ്, ഡൽഹി ചാപ്റ്റർ) പാസ്റ്റർ ഏലിയാസ് വി.എം,പാസ്റ്റർ വർക്കി പി വർഗീസ്, പാസ്റ്റർ ആശിഷ് പി ജോസ്(ഗുജറാത്ത്), പാസ്റ്റർ ബെൻസി ജോർജ്, പാസ്റ്റർ റെജി ജോൺ, പാസ്റ്റർ ബിനു ഏബ്രഹാം തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ പ്രസംഗിച്ചു. പാസ്റ്റർ രജിത്ത്, പാസ്റ്റർ ബിനു ജോൺ തുടങ്ങിയവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ഡൽഹി അപ്പർറൂം കോഡിനേറ്റർ സിസ്റ്റർ ജിജി പ്രമോദ്, ഡൽഹി ഇവാഞ്ജലിസം ബോർഡ് കോർഡിനേറ്റർ പാസ്റ്റർ ബിനു ജോൺ ജോൺ തുടങ്ങിയവർ പ്രാർത്ഥനായോഗങ്ങൾക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like