ജവഹർലാൽ നെഹ്റു ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി യിൽ നിന്നും രശ്മി മാത്യുവിന് ഫാർമസ്യൂട്ടിക്കൽ സയൻസിൽ ഡോക്ടറേറ്റ്

ബെംഗളുരു: ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗവും, ഐ. പി. സി ഹെന്നൂർ ഗിൽഗാൽ സഭാംഗവു മായ മല്ലപ്പള്ളി പൗവ്വത്തിക്കുന്നേൽ വടക്കേക്കര മനോജ് മാത്യുവിൻ്റെ ഭാര്യ രശ്മി മാത്യു ഫാർമസ്യൂട്ടിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടി ഡവലപ്പ്മെന്റ് ഓഫ് ഓറൽസ് ഫോർ സസ്റ്റെയിൻഡ് റിലീസ് ആന്റ് ഇംപ്രൂവ്ഡ് ബയോ അവെയ്ലബിലിറ്റി ഓഫ് ഡ്രഗ്സ് എന്ന വിഷയത്തിനാണ് ഹൈദരാബാദ് ജവഹർലാൽ നെഹ്രു ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്.

post watermark60x60

കൊച്ചി കടവന്ത്ര മാറ്റാട്ടിക്കൽ ബഥേൽ അഡ്വക്കേറ്റ് എം.എൻ. മാത്യു – ഏലിയാമ്മ ദമ്പതികളുടെ മൂത്ത മകളായ ഡോ. രശ്മി കർണാടക കോളേജ് ഓഫ് ഫാർമസി അസി. പ്രൊഫസറാണ്.
ഭർത്താവ് മനോജ് മാത്യു
(വിപ്രോ ഐ. ടി. കമ്പനി ഉദ്യോഗസ്ഥൻ).
മക്കൾ: കരുൺ മാത്യൂസ് (ബി. ടെക് വിദ്യാർഥി, ഐ. ഐ. എസ്. ടി, തിരുവനന്തപുരം), കൃപ മറിയം മനോജ് (എട്ടാം ക്ലാസ് വിദ്യാർഥിനി, ബാംഗ്ലൂർ ക്ലാരൻസ് ഹൈസ്ക്കൂൾ).

-ADVERTISEMENT-

You might also like