ഹൃദയാഘാതം മൂലം യുവാവ് മരണപ്പെട്ടു

ഫോണ്‍ വിളിച്ചിട്ട് പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് റൂമില്‍ എത്തി പരിശോധിച്ചപ്പോഴാണ് മരിച്ച് കിടക്കുന്നത് കണ്ടെത്തിയത്.

 

Download Our Android App | iOS App

ദോഹ: ഖത്തറില്‍ ഹൃദയഘാതം മൂലം കോഴഞ്ചേരി കുറിയന്നൂർ സ്വദേശി മരിച്ചു. ഏഴ് വർഷമായി ഖത്തറിലെ സ്വകാര്യ കമ്പനിയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറായി ജോലി ചെയതിരുന്ന ജിജോ പൂവേലില്‍ ഇശോ(35) ആണ് മരിച്ചത്.

post watermark60x60

ഫോണ്‍ വിളിച്ചിട്ട് പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് റൂമില്‍ എത്തി പരിശോധിച്ചപ്പോഴാണ് മരിച്ച് കിടക്കുന്നത് കണ്ടെത്തിയത്. ഹൃദയഘാതമാണ് മരണകാരണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ വ്യക്തമാക്കി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട്‌പോകുന്നതാണ്.
ഭാര്യ: റീതു.
മക്കള്‍: ഹേബല്‍, ഹേമല്‍

റീതുവും മക്കളും നാട്ടിൽ (കുറിയന്നൂർ)ആണ്. രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തെ തുടർന്ന് നാട്ടിൽ എത്തിയതാണ് റീതു. കോവിഡ് മൂലം ഖത്തറിലേക്ക് തിരിച്ചു പോകാൻ സാധിച്ചില്ല. രണ്ടാമത്തെ കുഞ്ഞിനെ ജിജോ കണ്ടിട്ടില്ല. സംസ്കാരം പിന്നീട്.

-ADVERTISEMENT-

You might also like
Comments
Loading...