കാൽവറി യൂത്ത് ഫെലോഷിപ്പിന്റെ വെർച്വൽ റിവൈവൽ കൺവൻഷൻ ആരംഭിച്ചു

മസ്ക്കറ്റ് : കാൽവറി ഫെലോഷിപ് ചർച്ചിൻ്റെ യുവജന വിഭാഗമായ കാൽവറി യൂത്ത് ഫെലോഷിപ്പിന്റെ വെർച്വൽ റിവൈവൽ കൺവൻഷൻ ആരംഭിച്ചു.
ഒമാൻ പെന്തകൊസ്തൽ അസംബ്ലിയുടെ പ്രസിഡൻ്റായ പാസ്റ്റർ ജോൺസൺ ജോർജ്ജ് ഉദ്ഘാടനം നിർവ്വഹിച്ചു. കാൽവറിയിലെ മൂന്നു കുരിശുകളുടെ വ്യത്യസ്തകളും നടുവിലെ ക്രൂശിൻ്റെ അതുല്യതയും തന്റെ സന്ദേശത്തിൽ അദ്ദേഹം അനുസ്മരിച്ചു.
കാൽവറി ഫെലോഷിപ് ചർച്ചിൻ്റെ പ്രസിഡൻ്റായ ഡോ.സാബു പോൾ മുഖ്യ പ്രഭാഷകനായിരുന്നു. ക്രൂശിൻ്റെ ശത്രുക്കളും മിത്രങ്ങളും ആരെന്ന് വചനത്തിൻ്റെയും ചരിത്രത്തിൻ്റെയും പിൻബലത്തോടെ അദ്ദേഹം തെളിയിക്കുകയും ക്രൂശിൻ്റെ മിത്രങ്ങളാകാൻ ആഹ്വാനം നൽകുകയും ചെയ്തു.
Download Our Android App | iOS App
ബ്ര.ജോർജ്ജ് മാത്യു അദ്ധ്യക്ഷനായിരുന്നു. സഹോദരൻമാരായ അനിൽ ചാക്കോ, സണ്ണി ചെറിയാൻ എന്നിവർ പ്രാർത്ഥിച്ചു. സലാല പെന്തക്കൊസ്തൽ അസംബ്ലിയുടെ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ്ബ് ജോർജ്ജ് പ്രാർത്ഥിച്ച് ആദ്യ സമ്മേളനം അവസാനിപ്പിച്ചു.
കൺവൻഷൻ്റെ രണ്ടാം ദിവസം പാസ്റ്റർ ഷിബു തോമസ്, ഒക്കലഹോമ പ്രഭാഷണം നടത്തും.