പാസ്റ്റർ ജോർജ്ജ് മൂത്തേടന്റെ മാതാവ് ത്രേസ്യാമ്മ മാത്യു (84) നിത്യതയിൽ

ബാം​ഗ്ലൂർ: കർണ്ണാടകയിലെ പെന്തക്കോസ്തു ശുശ്രൂഷകരുടെ ആത്മീയ കൂട്ടായ്മയായ ഹെവൻലി ആർമീസിന്റെ ബാം​ഗ്ലൂരിലെ പ്രവർത്തകനും ജയന​ഗർ കൃപാലയ ചർച്ച് ശുശ്രൂഷകനുമായ പാസ്റ്റർ ജോർജ്ജ് മൂത്തേടന്റെ മാതാവ് ത്രേസ്യാമ്മ മാത്യു (84) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചാലക്കുടി കൊരട്ടി പരേതനായ മൂത്തേടൻ മാത്യുവിന്റെ ഭാര്യയാണ് പരേത.
സംസ്കാര ശുശ്രൂഷ ഇന്ന് ഉച്ചയ്ക്ക് (14.04.2021) ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം മേലാടൂർ കിം​ഗ്സ് റിവൈവൽ ചർച്ച് സെമിത്തേരിയിൽ നടത്തപ്പെടും.
മക്കൾ: ഷീബ ജോയി, പാസ്റ്റർ ജോർജ്ജ് മൂത്തേടൻ, പാസ്റ്റർ പോൾ മൂത്തേടൻ, ലിന്റോ ജോമോൻ. മരുമക്കൾ: ജോയി, നിമ്മി ജോർജ്ജ്, ജോയ്സ്, ജോമോൻ.

-ADVERTISEMENT-

-ADVERTISEMENT-

You might also like