സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു

ബ്ലസൻ ചെറുവക്കൽ

രാജ്യത്ത് കൊവിഡ് ബാധ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു.

post watermark60x60

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജൂൺ ഒന്നിനു ചേരുന്ന ബോർഡ് യോഗത്തിൽ പരീക്ഷ നടത്തിപ്പിനെപ്പറ്റി അവസാന തീരുമാനമെടുക്കും. മെയ് നാലിനാണ് സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ ആരംഭിക്കേണ്ടിയിരുന്നത്.

ഇതുവരെയുള്ള സ്കോർ കണക്കാക്കിയാവും പത്താം ക്ലാസിൻ്റെ ഫലപ്രഖ്യാപനം. സ്കോർ മെച്ചപ്പെടുത്താൻ ആഗ്രഹമുള്ളവർക്ക് എഴുത്തുപരീക്ഷ നേരിടാം.

Download Our Android App | iOS App

-ADVERTISEMENT-

-ADVERTISEMENT-

You might also like