കാൽവറി യൂത്ത് ഫെലോഷിപ്പ് സംഘടിപ്പിക്കുന്ന ഓൺലൈൻ റിവൈവൽ കൺവൻഷന് ഇന്ന് തുടക്കം

മസ്കറ്റ് : കാൽവറി ഫെലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ കാൽവറി യൂത്ത് ഫെലോഷിപ്പ് സംഘടിപ്പിക്കുന്ന ഓൺലൈൻ റിവൈവൽ കൺവെൻഷന് ഇന്ന് തുടക്കം കുറിക്കും. വൈകിട്ട് 7. 30 മുതൽ ( ഇന്ത്യൻ സമയം 9 pm) നടക്കുന്ന കൺവെൻഷൻ ഏപ്രിൽ 17 ശനിയാഴ്ച സമാപിക്കും.

ഒമാൻ പെന്തക്കോസ്തൽ അസംബ്ലിയുടെ പ്രസിഡന്റ് പാസ്റ്റർ ജോൺസൺ ജോർജ് ഉദ്ഘാടനം ചെയ്യുന്ന കൺവൻഷന്റെ ആദ്യദിനം പാസ്റ്റർ ഡോ. സാബു പോൾ ദൈവവചനം സംസാരിക്കും. ഗാന ശുശ്രൂഷയ്ക്ക് പാസ്റ്റർ ലോഡ്സൺ ആന്റണി
നേതൃത്വം നൽകും.

കൂടാതെ അനുഗ്രഹീത പ്രഭാഷകരായ പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ ഷിബു തോമസ് ഓക്കേലഹോമ, പാസ്റ്റർ ജോ തോമസ് ബാംഗ്ലൂർ എന്നിവർ വരും ദിവസങ്ങളിൽ ദൈവ വചനത്തിൽ നിന്ന് ശുശ്രൂഷയ്ക്കും. പാസ്റ്റർ ലോർഡ്സൺ ആന്റണിയെ കൂടാതെ ഡോക്ടർ ബ്ലെസ്സൺ മേമനയും ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
സൂം പ്ലാറ്റ്ഫോമാണ് കൺവെൻഷൻ വേദി.

Zoom ID : 82703656938

Passcode : 224466

വിവരങ്ങൾക്ക്:+968 92949112

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading