ഐ.പി.സി ഡൽഹി സ്റ്റേറ്റിന് പുതിയ നേതൃത്വം

ഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റിന് 2021-24 വർഷങ്ങളിലേക്കു പുതിയ നേതൃത്വമായി. പ്രസിഡന്റ് പാസ്റ്റർ ശാമുവേൽ എം.തോമസിന്റെ അധ്യക്ഷതയിൽ ഇന്നലെ നടന്ന വാർഷിക പൊതുയോഗത്തിൽ 2021 – 24 കാലയളവിലേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു. പാസ്റ്റർ ഷാജി ഡാനിയേൽ (പ്രസിഡന്റ്), പാസ്റ്റർ കെ.വി ജോസഫ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ സാം ജോർജ് (സെക്രട്ടറി), ബ്രദർ കെ.വി തോമസ് (ജോയിന്റ് സെക്രട്ടറി), ബ്രദർ ജോൺസൻ എം (ട്രഷറർ) എന്നിവരുൾപ്പെടെ ശുശ്രൂഷകന്മാരും വിശ്വാസികളും അടങ്ങിയ 31 അംഗ കൗൺസിൽ ഗ്രേറ്റർ നോയ്ഡ ഹാർവെസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ കൂടിയ പൊതുയോഗത്തിൽ തിരഞ്ഞെടുത്തു. കഴിഞ്ഞ 6 വർഷക്കാലം പ്രസിഡന്റ്‌ ആയി സേവനമനുഷ്ടിച്ച ശേഷം പാസ്റ്റർ സാമുവേൽ എം തോമസ് സ്ഥാനം ഒഴിഞ്ഞു.
വളരെ നാളത്തെ ശുശ്രൂഷ അനുഭവമുള്ള പാസ്റ്റർ ഷാജി ഡാനിയേൽ സ്വദേശത്തും വിദേശത്തുമായി 34 ൽ പരം വർഷങ്ങൾ സഭാ ശുശ്രൂഷയിൽ ആയിരുന്നു. ഡെറാഡൂൺ എൻ.റ്റി.സിയിലെ മുൻ അധ്യാപകൻ ആയിരുന്ന പാസ്റ്റർ ഷാജി ദാനിയേൽ വേദ അദ്ധ്യാപകൻ, കൗൺസിലർ, കൺവൻഷൻ പ്രസംഗികൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിക്കവേയാണ് ഇപ്പോൾ പുതിയ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ കെ.വി ജോസഫ് സ്റ്റേറ്റ് പി.വൈ.പി.എയുടെ മുൻകാല പ്രസിഡന്റ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ് ഡിസ്‌ട്രിക്‌ട് പാസ്റ്ററായി സേവനമനുഷ്ഠിക്കുന്നു. ഐ.പി.സി ഡൽഹി സ്റ്റേറ്റ് സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചു വരവേ ഇത് രണ്ടാം തവണയാണ് പാസ്റ്റർ സാം ജോർജ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ദീർഘ നാളത്തെ നേതൃത്വ പാടവമുള്ള പാസ്റ്റർ സാം ജോർജ് ഐ.പി.സി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്‌ട്രിക്‌ട് പാസ്റ്ററും ഐ.പി.സി ഗ്രീൻ പാർക്ക് സഭയുടെ ശുശ്രൂഷകനുമാണ്.
ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന പി.വൈ.പി.എ, സൺ‌ഡേ സ്കൂൾ, സോദരി സമാജം എന്നിവയിലേക്ക് അടുത്ത മൂന്നു വർഷത്തേക്കുള്ള ഭരണ സമിതിയെയും തിരഞ്ഞെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like