വിജയകരമായി എക്സൽ Happy ഹോം സീസൺ 2 സമാപിച്ചു

തിരുവല്ല : എക്സൽ മിനിസ്ട്രിസ് zoom മാധ്യമത്തിലൂടെ കുട്ടികൾക്കായി നടത്തിയ മെഗാ കിഡ്സ് പ്രോഗ്രാം Happy Home Season 2 സമാപിച്ചു. ഏപ്രിൽ 5 തിങ്കൾ മുതൽ ഏപ്രിൽ 7 വരെ വൈകിട്ട് 5.30 ന് പ്രോഗ്രാം നടന്നത്. പരിപാടിയിൽ 500 ലധികം കുഞ്ഞുങ്ങൾ പങ്കെടുത്തു. കോവിഡ് സാഹചര്യത്തിൽ പോലും കുട്ടികൾകായി ഇത്തരം പ്രോഗ്രാമുകൾ ചെയ്യുന്ന എക്സൽ മിനിസ്ട്രിസിന്റെ പ്രവർത്തനങ്ങളെ പ്രേത്യകം മാതാപിതാക്കൾ അനുമോദിച്ചു. ആഗോള തലത്തിലുള്ള കുട്ടികളെ പങ്കെടുപ്പിച്ചു രണ്ടാം തവണയാണ് ഇത്തരം ഒരു പ്രോഗ്രാം കുട്ടികൾക്കായി നടക്കുന്നത്.

Download Our Android App | iOS App

ബിനു വടശേരിക്കര, അനിൽ ഇലന്തൂർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടി ഷിബു ജോൺ, ബ്ലസ്സൻ ജോൺ, കിരൺ കുമാർ ബെൻസൺ വര്ഗീസ്, ബ്ലെസ്സൺ തോമസ്, പ്രീതി ബിനു, ജിൻസി അനിൽ ജെയിംസ് വില്യം എന്നിവർ ക്ലാസുകൾ നയിച്ചു.

-ADVERTISEMENT-

You might also like
Comments
Loading...