കൊവിഡ് വ്യാപനം; നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം : കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പൊലീസ് പരിശോധന വ്യാപകമാക്കാൻ ഡിജിപി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

post watermark60x60

കോവിഡ് മാർഗ്ഗനിർദ്ദേശങ്ങളായ മാസ്‌ക്, സാമൂഹിക അകലം എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ കൂടുതൽ സെക്ടറൽ മജിസ്‌ട്രേറ്റർമാരെ നിയോഗിക്കും. വാക്‌സിനേഷൻ ഊർജിതമാക്കാനും പരിശോധനകളുടെ എണ്ണം കൂട്ടാനും നിർദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പട്ടവരും, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോളിംഗ് ഏജന്റുമാരും ആർ ടി പി സി ആർ പരിശോധന നടത്തണം. ബ്രേക്ക് ദി ചെയ്ൻ ക്യാമ്പയിൻ ശക്തമാക്കണം.

എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക ജാഗ്രതാ നിർദേശവും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like