ഗാലക്സി വി ബി എസിന് അനുഗ്രഹിത സമാപനം

തിരുവല്ല(ഗ്യാലക്സി നഗർ) : സുവിശേഷത്തിന്റെ വാതിൽ അടച്ചിടാൻ ഒരു മഹാവ്യാധിക്കും കഴിയില്ല എന്ന് ഒരിക്കൽ കുടി തെളിയിച്ചുകൊണ്ട് കുരുന്നു മനസുകളിൽ വചനത്തിന്റ വിത്ത് വിതച്ച് ഗാലക്സി വി ബി എസ് 2021ന് അനുഗ്രഹിത സമാപനം. ഐ.പി.സി ഫെയ്ത്ത് സെൻറർ ഗ്യാലക്സി ചർച്ച് ഹാളിൽ വച്ച്
ഏപ്രിൽ 1,2,3 ദിവസങ്ങളിലാണ് വി ബി എസ് നടന്നത്.

post watermark60x60

വി ബി എസ് ഉദ്ഘാടനം ക്ലബ് പാട്രോൺ പാസ്റ്റർ രാജൻ മാത്യൂ നിർവഹിച്ചു.ഗ്യാലക്സി ആർമഴ്‌സ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ മുന്ന് ദിവസങ്ങളിലെ വചന പഠനം നടത്തപ്പെട്ടു. വി ബി എസ് തീം 3H & ട്വേൽവ് 21 (ഹീൽ, ഹുമിലിറ്റി,ഹോപ്പ്‌) എന്നായിരുന്നു.വിവിധ സെക്ഷനുകളിൽ ജോബ്സൺ,അരുൺ, ബിബിൻ,അലൻ. അക്സ,നിസി, പ്രിസ്കില്ല, കെസിയ, ജീന,റിൻസി തുടങ്ങിയ ലീഡർസ് നേതൃത്വം നൽകി. പരിമിതികൾ ആകുന്ന വെല്ലുവിളികളെ ദൈവകരങ്ങളിൽ ഏല്പിച്ചപ്പോൾ തിരുനാമ മഹത്വത്തിന് കാരണമായി. സം പീറ്റർ (ഐ സി പീ ഫ് പത്തനംതിട്ട സ്റ്റാഫ്),ജോയൽ ബി എബ്രഹാം മാവേലിക്കര (യങ്‌സ്റ്റേ‍ഴ്സ് ഫെലോഷിപ്പ് ഇൻ ഇന്ത്യ) അതിഥികൾ ആയി പങ്കെടുത്തു ക്ലാസുകൾ നടത്തി. ബ്ലസൺ മാത്യൂ(പുതുശ്ശേരി യൂത്ത് ഫെലോഷിപ്പ്)ആശംസകൾ അറിയിച്ചു. ടിജോ രാജൻ വി ബി എസ്ന് നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like