ഗുജറാത്തിൽ സ്ഥിതിഗതികൾ രൂക്ഷം ; 20 നഗരങ്ങളിൽ കർഫ്യൂ

അഹമ്മദാബാദ് : കോവിഡ് -19 കേസുകളുടെ ക്രമാധീതമായ വർദ്ധനവിനെ തുടർന്ന് സംസ്ഥാനത്ത് ഏപ്രിൽ 30 വരെ 20 നഗരങ്ങളിൽ രാത്രി കർഫ്യൂ ഏർപ്പെടുത്താൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചതായി 

Download Our Android App | iOS App

മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു.

post watermark60x60

അഹമ്മദാബാദ്, സൂററ്റ്, രാജ്കോട്ട്, വഡോദര, ജുനാഗഡ്, ഗാന്ധിനഗർ, ജാംനഗർ, ഭാവ്നഗർ, ആനന്ദ്, നടിയാദ്, മെഹ്സാന, മോർബി, പാടൻ, ഗോദ്ര, ദഹോദ്, ഭുജ്, ഗാന്ധിധാം, ഭരുച്ച്, സുരേന്ദ്രനഗർ, അംരേലി എന്നിവിടങ്ങളിൽ ആണ് രാത്രി കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.

നിയന്ത്രണങ്ങൾ അനുസരിച്ച് എല്ലാ സർക്കാർ ഓഫീസുകളും ഏപ്രിൽ 30 വരെ ശനിയാഴ്ചകളിൽ പ്രവർത്തിക്കില്ല.

ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകൾ സർക്കാർ പ്രൈവറ്റ് സ്കൂളുകൾ ഇനി ഒരറിയിപ്പ് വരുന്നത് വരെ പ്രവർത്തിക്കില്ല.

ആളുകൾ കൂടാൻ സാഹചര്യമുള്ള ചടങ്ങുകൾ ഏപ്രിൽ 30 വരെ അനുവദനീയമല്ല.

വിവാഹങ്ങളിൽ 100 പേരിൽ കൂടുതൽ അനുവദനീയമല്ല.

സൂററ്റ്: അൽതാൻ കമ്മ്യൂണിറ്റിഹാൾ കൊറോണ ആശുപത്രി ആക്കാൻ തീരുമാനം.
എം‌എൽ‌എ ഹർഷ് സംഘ്‌വിയുടെ നിർദ്ദേശപ്രകാരമാണ് 200 കിടക്കകളുള്ള ആശുപത്രിയുടെ നിർമ്മാണം ആരംഭിച്ചത്.
72 മണിക്കൂറിനുള്ളിൽ ആശുപത്രി പ്രവർത്തന സജ്ജമാകും.കൊറോണ പോസിറ്റീവ് രോഗികളെ വൈകുന്നേരം മുതൽ പ്രവേശിപ്പിക്കും.

-ADVERTISEMENT-

You might also like
Comments
Loading...