ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ഏപ്രിൽ 14 മുതൽ

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്
ജനറൽ കൺവൻഷൻ ഏപ്രിൽ 14 മുതൽ 17 വരെ ചിങ്ങനം ബഥേസ്ഥാ ആഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് 6.30 മുതൽ 9.30 വരെ നടക്കുന്ന കൺവൻഷൻ പാസ്റ്റർ വി.എ. തമ്പി ഉദ്ഘാടനം ചെയ്യും. വിവിധ യോഗങ്ങളിൽ പാസ്റ്റർമാരായ വി.റ്റി. ഏബ്രഹാം, ആർ. ഏബ്രഹാം, ബിജു തമ്പി, ടി.എം. കുരുവിള, പ്രിൻസ് തോമസ്, ബിനു തമ്പി, അനീഷ് തോമസ്, ഷിബു മാത്യു എന്നിവർ പ്രസംഗിക്കും.
ലോഡ്സൺ ആന്റണി, രൂഫോസ് കുര്യാക്കോസ്, ഇമ്മാനുവേൽ കെ.വി, പാസ്റ്റർ ബിജു വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള ക്രൈസ്റ്റ് ഫോർ ഇന്ത്യാ
സിംഗേഴ്സ് ഗാന ശുശ്രൂഷക്ക് നേതൃത്വം
നൽകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്
നടക്കുന്ന കൺവൻഷനിൽ 200 പേർക്ക്
പങ്കെടുക്കാം. വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ കൺവൻഷൻ തൽസമയം സംപ്രഷണം ചെയ്യും.

-ADVERTISEMENT-

-ADVERTISEMENT-

You might also like