ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്ററിനു പുതിയ നേതൃത്വം

ബെംഗളൂരു: ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്ററിനു പുതിയ നേതൃത്വം. ഈ കഴിഞ്ഞ മാർച്ച് മാസം 27 ശനിയാഴ്ച സെന്റ് ജോർജ് സ്കൂളിൽ നടന്ന എഴുത്തുപുര കർണാടക ചാപ്റ്റർ കുടുംബ സംഗമത്തിനു ശേഷം വൈകുന്നേരം സൂമിലൂടെ 7 മണി മുതൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ 2021-22 പ്രവൃത്തി വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു.
മുൻവർഷങ്ങളെ അപേക്ഷിച്ച് കുറേക്കൂടി വിപുലമായ കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. വിവിധ സഭാ നേതൃത്വങ്ങളിൽ ഇരിക്കുന്നവരെക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

post watermark60x60

കർണാടക സ്റ്റേറ്റ് ഐ.പി.സി മുൻ പ്രസിഡന്റും ഇപ്പോഴത്തെ കർണാടക യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് പ്രസിഡന്റുമായ പാസ്റ്റർ റ്റി.ഡി. തോമസ്, ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ഇ.ജെ. ജോൺസൺ, അസംബ്ലീസ് ഓഫ് ഗോഡ് നോർത്ത് സെൻട്രൽ പ്രിസ്ബിറ്റർ പാസ്റ്റർ തോമസ് സി. ഏബ്രഹാം, ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് കോർഡിനേറ്റർ പാസ്റ്റർ സി.വി ഉമ്മൻ, കർണ്ണാടക ശാരോൻ അസംബ്ലി പ്രസിഡന്റ് പാസ്റ്റർ എം.ഐ. ഈപ്പൻ എന്നിവർ സീനിയർ എക്സിക്യൂട്ടീവ് പാർട്ടിസിപ്പെൻസ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
കർണാടക ചാപ്റ്റർ രക്ഷാധികാരിയായി പാസ്റ്റർ ഭക്തവത്സലൻ, പ്രസിഡന്റായി അലക്സ് പൊൻവേലിൽ, വൈസ് പ്രസിഡന്റ് പാസ്റ്റർ സജി നിലമ്പൂർ, സെക്രട്ടറിയായി ബ്രദർ ബിജു മാത്യു, ജോയന്റ് സെക്രട്ടറിയായി പാസ്റ്റർ റ്റോബി സി. തോമസ്, ട്രഷററായി ബ്ലസ്സൻ കെ. ഫിലിപ്പ്, മീഡിയ കോഡിനേറ്ററായി ജോസ് വലിയകാലായിൽ, പബ്ലിക്കേഷൻ കോഡിനേറ്ററായി പാസ്റ്റർ ഐസക് പീറ്റർ, മിഷൻ കോഡിനേറ്ററായി പാസ്റ്റർ ജയ്മോൻ കെ. ബാബു, അപ്പർ റൂം കോർഡിനേറ്ററായി പാസ്റ്റർ പി.എസ്. ജോർജ്, ജോയന്റ് കോർഡിനേറ്റഴ്സായി മേഴ്സി മണി, സുനിലാ വർഗീസ്, യൂത്ത് കോർഡിനേറ്ററായി വിനോദ് ബാബു, മംഗലാപുരം യൂണിറ്റ് കോർഡിനേറ്ററായി പാസ്റ്റർ ലിജോ പാപ്പൻ, മൈസൂർ യൂണിറ്റ് കോർഡിനേറ്ററായി പാസ്റ്റർ റ്റൈറ്റസ് ചാക്കോ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പാസ്റ്റർ സിബി ജേക്കബ്, ലേഡീസ് റെപ്രസെന്റിറ്റീവുമാരായി ബീനാ ഭക്തൻ, ബീനാ ബിജു, ലീന അലക്സ് എന്നിവർ അടങ്ങുന്ന ഒരു വിശാലമായ ടീമിനെ ആണ് ഈ വർഷം ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്ററിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like