ലേൺ ഹിസ് വേർഡ് ബൈബിൾ ക്വിസ് സീസൺ 1 അനുഗ്രഹ സമാപ്തി

2020 ഏപ്രിൽ 2 മുതൽ ഒരു വർഷത്തോളം നീണ്ടു നിന്ന ലേൺ ഹിസ് വേർഡ് ബൈബിൾ ക്വിസ് സീസൺ 1 അനുഗ്രഹിതമായി സമാപിച്ചു. ഗിൽഗാൽ യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബൈബിൾ ക്വിസിന് നല്ല പ്രതികരണമാണ് ലഭിച്ചത്. ഏതാണ്ട് 60ഓളം പേർ സജീവമായി പങ്കെടുത്തു.

post watermark60x60

മുഴുവൻ ബൈബിളും പഠനവിഷയമാക്കി കൊണ്ടാണ് ബൈബിൾ ക്വിസ് സംഘടിപ്പിച്ചിരുന്നത്. ബൈബിളിനെ ആറു ഭാഗങ്ങളായി (segment) തിരിച്ചും ബൈബിൾ മുഴുവൻ ഉൾകൊള്ളിച്ചും നടത്തിയ ബൈബിൾ ക്വിസിലെ ചോദ്യങ്ങൾ ചിന്തനീയവും വ്യത്യസ്തവുമായിരുന്നു. ഓരോ മാസങ്ങളിൽ ബോണസ് ചോദ്യവും ഉണ്ടായിരുന്നു.

ആദ്യ പത്ത് സ്ഥാനക്കാരെയും അവർക്കുള്ള സമ്മാനങ്ങളെയും മെയ് 1ന് പ്രഖ്യാപിക്കും. പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കുമെന്ന് ലേൺ ഹിസ് വേർഡ് ക്വിസ് ബോർഡ് അംഗങ്ങളായ പാസ്റ്റർ വിനു, പാസ്റ്റർ അജു, ബ്രദർ ഗായസ്, ബ്രദർ ഗാദിഷ് എന്നിവർ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like