കർണ്ണാടകയിൽ സഭാ ആരാധനകൾ അനിശ്ചിതകാലത്തേക്ക് റദ്ദു ചെയ്യുന്നു

ജോസ് വലിയകാലായിൽ

ബാം​ഗ്ലൂർ: കർണ്ണാടക സംസ്ഥാനത്ത് കോവിഡ്-19 ഒരു ഇടവേളയ്ക്കു ശേഷം ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. കർണ്ണാട സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ സഭകളിൽ ആരാധന നടത്തുന്നത് സംബന്ധിച്ച് നിയന്ത്രണണമുള്ളതിനാൽ മിക്ക സഭകളും തങ്ങളുടെ ആരാധനകൾ റദ്ദു ചെയ്യുന്നു. “ആരാധനാലയങ്ങൾ സന്ദർശിക്കാമെങ്കിലും കൂട്ടം കൂടാൻ പാടില്ല” എന്നാണ് കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. ഏപ്രിൽ 20 വരെയാണ് നിയന്ത്രണം. കർണ്ണാടകയിലെ മുഖ്യധാരാ പെന്തക്കോസ്തു സഭകളിൽ മിക്കവയും തങ്ങളുടെ സഭായോ​ഗങ്ങൾ നാളെ മുതൽ അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കുന്നതായും പകരം ഓൺലൈൻ മാധ്യമങ്ങളിൽക്കൂടി നടക്കുമെന്നും അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like