ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു

ചെങ്ങന്നൂർ: ക്രൈസ്തവ ലോകത്ത് ചുരുങ്ങിയ വർഷങ്ങളിലെ സാമൂഹിക-മാധ്യമ പ്രവർത്തനങ്ങൾ കൊണ്ട് ജനമനസ്സുകളിൽ ഇടം പിടിച്ച ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററിന്റെ പുതിയ(2020-2021) നേതൃത്വത്തെ തിരഞ്ഞെടുത്തു.

post watermark60x60

പ്രസിഡന്റ് ഡോ.പീറ്റർ ജോയ്, വൈസ് പ്രസിഡന്റുമാർ പാസ്റ്റർ ബെന്നി ജോൺ, ഡോ.ബെൻസി ജി ബാബു, സെക്രട്ടറി പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ, ജോയിന്റ് സെക്രട്ടറി ജെയ്സു വി.ജോൺ, ഷോളി വർഗീസ്, ട്രഷറാർ പാസ്റ്റർ ബെൻസെൻ വി. യോഹന്നാൻ, മീഡിയ കൺവീനർ ബിനീഷ് ബി. പി., ഇവാഞ്ചലിസം കൺവീനർ ജിനീഷ് ജി.എസ്., കമ്മിറ്റി, അംഗങ്ങൾ ജിനു വർഗീസ്,സുജ സജി, ഇവാ.ബിൻസൺ കെ.ബാബു, അമൽ മാത്യു, ഡോ. ജീസ് പോൾ, സാമുവേൽ ജോർജ്ജ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

ജോൺസൺ വെടിക്കാട്ടിൽ, അഷേർ മാത്യു എന്നിവർ മാനേജ്മെന്റ് പ്രതിനിധിയായി കേരള ചാപ്റ്ററിന് നേതൃത്വം നൽകും.

Download Our Android App | iOS App

പ്രസിഡന്റ് ഡോ.പീറ്റർ ജോയ് കേരള അസോസിയേഷൻ ഫോർ പ്രൊഫഷണൽ സോഷ്യൽ വർക്(KAPS) മെമ്പറും, നിയമവുമായി പൊരുത്തപ്പെട്ടു പോകുവാൻ ബുദ്ധിമുട്ട് ഉള്ള കുട്ടികളുടെ മാനസിക ആരോഗ്യ പുനഃരുദ്ധാന പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു.

സെക്രട്ടറി പാസ്റ്റർ ജിബിൻ ഫിലിപ്പ് എഴുത്തുകാരനും സുവിശേഷക പ്രഭാഷകനും ഐ.പി.സി ഗോസ്പൽ സെന്റർ മാമ്മൂട്‌ സഭയിലെ ശുശ്രുഷകനും ആണ്.

ട്രഷറർ പാസ്റ്റർ ബെൻസൺ വി. യോഹന്നാൻ വെച്ചുച്ചിറ ഡൂലോസ് ബിബ്ലിക്കൽ സെമിനാരി പ്രിൻസിപ്പലും സുവിശേഷകനുമാണ്.

-ADVERTISEMENT-

You might also like