കേരളത്തിൽ പെന്തെക്കോസ്ത് സഭകൾ ആരംഭിച്ചിട്ട് 110 വർഷം തികയുന്നു

കേരളത്തിൽ പെന്തെക്കോസ്ത് സഭകൾ ആരംഭിച്ചിട്ട് 110 വർഷം തികയുന്നു. അടൂരിനടുത്തു കടമ്പനാട്, തുവയൂർ എന്ന ഗ്രാമത്തിൽ പരുത്തുംപാറ ഉമ്മച്ചൻ; വള്ളിവിളയിൽ ഗീവറുഗീസ്‌ തോമസ്; അദ്ദേഹത്തിന്റെ സഹോദരപുത്രനായ കോശി മത്തായി എന്നിവർ ചേർന്ന് 1911ൽ വള്ളിവിള ഭവനത്തിൽ ആരംഭിച്ച പ്രാർത്ഥനാ കൂട്ടമാണ് കേരളത്തിലെ ആദ്യത്തെ പെന്തകോസ്ത് സഭ.

Download Our Android App | iOS App

മിഷനറിമാരായ കമ്മിൻസ്; റവ. ബർഗ്ഗ് എന്നിവർ തുവയൂരിലും വന്നു മീറ്റിംഗുകൾ നടത്തുകയും പലരും സുവിശേഷത്തിൽ വിശ്വസിച്ചു സഭയോടുചേരുകയും ചെയ്തു. സഭ വളർന്നു. കോളൂർകുഴി പുരയിടത്തിൽ ഒരു ഷെഡ്ഡ് ഉണ്ടാക്കി ആരാധന അവിടേക്കു മാറ്റി. 1913ൽ കേരളത്തിൽ എത്തി കൊട്ടാരക്കരയിൽ താമസമാക്കിയ റവ. ആർ. എഫ്. കുക്ക് അവർകൾ തുവയൂരിൽ നടത്തിയ സുവിശേഷയോഗങ്ങളുടെ ഫലമായി 1914ൽ 63 പേരും 1917ൽ 31 പേരും സ്നാനമേറ്റ് സഭയോട് ചേർന്നു. 1919ൽ ആണ് ഇന്നുള്ള സഭാഹാൾ നിൽക്കുന്ന സ്ഥലം കുക്ക് സായിപ്പ് വിലക്ക് വാങ്ങുന്നതും ആരാധനാലയം പണിയുന്നതും. അങ്ങനെ കേരളത്തിലെ ആദ്യത്തെ പെന്തെക്കോസ്ത് ആരാധനാലയം തുവയൂരിൽ സ്ഥാപിതമായി. ചർച്ച് ഓഫ് ഗോഡ് സഭയുമായി ബന്ധപ്പെട്ടാണ് അന്നുമുതൽ ആ സഭ നിലകൊള്ളുന്നത്.

post watermark60x60

1914 മുതൽ ഈ സഭയിൽ ആരംഭിച്ച സൺ‌ഡേ സ്കൂളിൽ സമീപ പ്രദേശങ്ങളിൽ നിന്നും കുട്ടികൾ വന്ന് ദൈവവചനം പഠിക്കുകയും തുടർന്ന് കടമ്പനാട്, ശൂരനാട്, ഐവർകാല, കുന്നത്തൂർ, പോരുവഴി തുടങ്ങിയ സ്ഥലങ്ങളിൽ പെന്തെക്കോസ്ത് കൂടിവരവുകൾ ആരംഭിക്കുകയും ചെയ്തു.

(അവലംബം: Church of God, Thuvayoor, Platinum Jubilee Souvenir 1986), ‘കേരള പെന്തെക്കോസ്ത് ചരിത്രം’- സാജു)

ചിത്രം: 1919ൽ പണികഴിപ്പിച്ച സഭാ ഹാൾ.

-ADVERTISEMENT-

You might also like
Comments
Loading...